വില 15 ലക്ഷത്തില്‍ താഴെ, 200 കി.മീ. റേഞ്ച്; എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡല്‍ വരവറിയിച്ചു


2023 സെപ്റ്റംബറില്‍ ഇന്‍ഡൊനീഷ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലെ പ്രതിനിധികളെ എത്തിക്കുന്നതിനുള്ള ഔദ്യോഗിക വാഹനവും ഈ കുഞ്ഞന്‍ ഇലക്ട്രിക് മോഡല്‍ ആയിരിക്കും.

എം.ജി. എയർ ഇ.വി | Photo: MG Motors

എം.ജി. മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ രണ്ടാമന്‍ എയര്‍ ഇ.വിയായിരിക്കുമെന്ന് ഉറപ്പിച്ച് നിര്‍മാതാക്കള്‍. ഈ വാഹനം അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്നും എം.ജി. മോട്ടോഴ്‌സ് അറിയിച്ചു. ഇതിനൊപ്പം 2023 സെപ്റ്റംബറില്‍ ഇന്‍ഡൊനീഷ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലെ പ്രതിനിധികളെ എത്തിക്കുന്നതിനുള്ള ഔദ്യോഗിക വാഹനവും ഈ കുഞ്ഞന്‍ ഇലക്ട്രിക് മോഡല്‍ ആയിരിക്കുമെന്നാണ് നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

സായിക്-ജി.എം.-വൂലിങ്ങ് കമ്പനികള്‍ 2020 മുതല്‍ നിര്‍മിച്ച് വിപണിയില്‍ എത്തിച്ചിട്ടുള്ള വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കി ആയിരിക്കും എം.ജിയുടെയും എയര്‍ ഇ.വി. ഒരുങ്ങുക. അവതരിപ്പിച്ച നാള്‍ മുതല്‍ ചൈനയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് വാഹനമാണ് വൂലിങ്ങ് എയര്‍ ഇ.വി. എന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ എസ്.യു.വി. വാഹനം എത്തിച്ച് തുടക്കം കുറിച്ച് എം.ജി. മോട്ടോഴ്‌സ് രണ്ടാമതായി എത്തിക്കുന്നത് ഒരു കുഞ്ഞന്‍ കാറാണെന്നതും സവിശേഷതയാണ്.





15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഈ വാഹനം ഉപയോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. 2023 ആദ്യം ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തിക്കുമെന്നും എം.ജി. മോട്ടോഴ്‌സ് അറിയിച്ചു. 17.3 kWh, 26.7 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലാണ് ചൈനയില്‍ ഈ വാഹനം എത്തിച്ചിരിക്കുന്നത്. 40 ബി.എച്ച്.പി. പവറുള്ള ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്. 17.3 kWh ബാറ്ററിപാക്ക് മോഡല്‍ 200 കിലോമീറ്ററും 26.7 kWh ബാറ്ററിപാക്ക് പതിപ്പ് 300 കിലോമീറ്ററും റേഞ്ച് നല്‍കും.

ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിലായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയെന്നാണ്‌റിപ്പോര്‍ട്ട്. വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയുടെ ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങള്‍ ഈ വാഹനത്തില്‍ വരുത്തിയായിരിക്കും എം.ജി. മോട്ടോഴ്സ് ഒരുക്കുക. ടു ഡോര്‍ ബോഡി സ്റ്റൈലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഇതില്‍ സ്ഥാനം പിടിക്കും.

കാഴ്ചയില്‍ കുഞ്ഞന്‍ വാഹനമാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമായിരിക്കും ഈ വാഹനം. എം.ജി. ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മറ്റ് മോഡലുകള്‍ക്ക് സമാനമായി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള ഫീച്ചറുകള്‍ ഇതിലും സ്ഥാനം പിടിക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുകളും ഈ വാഹനത്തിന്റെ അകത്തളത്തില്‍ പ്രതീക്ഷിക്കാം. പ്രധാനമായും രണ്ടുപേര്‍ക്ക് യാത്രയ്ക്ക് ഉദ്ദേശിച്ചാണ് ഈ വാഹനം ഒരുങ്ങുന്നത്.

Content Highlights: MG Air EV India Launch Details, MG Electric model based on Wuling Air EV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented