ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ മേബാക്ക് ജി.എല്‍.എസ്.600 എസ്.യു.വി. ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 2.43 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം മെഴ്‌സിഡീസ് പ്രഖ്യാപിച്ചിട്ടുള്ള 16 മോഡലുകളില്‍ ഒന്നാണ് മേബാക്ക് ജി.എല്‍.എസ്.600 എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയിട്ടുള്ള പുതുതലമുറ ജി.എല്‍.എസ്. എസ്.യു.വിയുടെ മേബാക്ക് പതിപ്പാണ് ഈ വാഹനം. എന്നാല്‍, റെഗുലര്‍ മോഡലില്‍ നിന്ന് ലുക്കിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മേബാക്ക് എത്തിയിട്ടുള്ളത്. റോള്‍സ് റോയിസ് കള്ളിനന്‍, ബെന്റ്‌ലി ബെന്റെയ്ഗ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡിഷന്‍ വാഹനങ്ങളാണ് ഇതിന്റെ എതിരാളി.

മേബാക്ക് സ്റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ക്രോമിയം ഗ്രില്ലാണ് മുഖഭാവത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് മാറ്റ് കൂട്ടി എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും നല്‍കിയിട്ടുണ്ട്. വലിയ എയര്‍ കര്‍ട്ടണുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ മുന്‍വശത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്നുണ്ട്. ബമ്പറില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്‌കിഡ് പ്ലേറ്റ് മുന്‍വശത്തിന് കൂടുതല്‍ ആഡംബര ഭാവം നല്‍കുന്നുണ്ട്.

Mercedes Maybac
മെഴ്‌സിഡീസ് മേബാക്ക് ജി.എല്‍.എസ്.600 | Photo: mbusa

23 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി സ്‌പോക്ക് അലോയി വീലുകളാണ് മേബാക്ക് ജി.എല്‍.എസില്‍ നല്‍കിയിട്ടുള്ളത്. വിന്‍ഡോ ലൈന്‍, ബി-പില്ലര്‍ എന്നിവയ്ക്ക് ക്രോമിയം ആവരണമാണ് നല്‍കിയിട്ടുള്ളത്. ആകര്‍ഷകമായാണ് പിന്‍ഭാഗവും ഒരുക്കിയിട്ടുള്ളത്. എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ടെയ്ല്‍ഗേറ്റിലെ ക്രോമിയം സ്ട്രിപ്പുകള്‍, ഡിഫ്യൂസര്‍, വലിയ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സ്റ്റൈലിഷാക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്‌റ്റേഡ് വെന്റിലേറ്റഡ്, മാസജിങ്ങ് സീറ്റുകള്‍, പീന്‍ സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. 

Benz
മെഴ്‌സിഡീസ് മേബാക്ക് ജി.എല്‍.എസ്.600 | Photo: mbusa

അകത്തളത്തിലെ മനോഹരമാക്കുന്ന പ്രധാന ഘടകം ആംബിയന്റ് ലൈറ്റുകളാണ്. ഡ്രൈവര്‍ നിരയില്‍ നല്‍കിയിട്ടുള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്റേഡ് ഫീച്ചറാണ്. ഇതില്‍ മെഴ്‌സിഡീസ് വോയിസ് കമാന്റും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും.

Content Highlights: Mercedes-Maybach GLS 600 SUV Launched In India