ന്ത്യയിലെ ഉത്സവ സീസണ്‍ ആഘോഷമാക്കി ആഡംബര വാഹന നിര്‍മാതാക്കള്‍. ദീപാവലി ആഘോഷങ്ങളുടെ തുടക്കമായ 'ധന്‍തെരാസ്' ദിവസം ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് 600 കാറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി. 

'ധന്‍തെരാസ്' ദിനമായ വെള്ളിയാഴ്ചയാണ് മെഴ്സിഡസ് 600 കാറുകള്‍ വിറ്റഴിച്ചത്. ദീപാവലിക്ക് രണ്ടുദിവസം മുമ്പുള്ള ധന്‍തെരാസ് ദിനത്തില്‍ വാഹനം, സ്വര്‍ണം, വെള്ളി തുടങ്ങിയവ വാങ്ങുന്നത് നല്ലതാണെന്നാണ് ഉത്തരേന്ത്യക്കാരുടെ വിശ്വസം.

കൂടുതല്‍ കാറുകള്‍ വിറ്റത് ഡല്‍ഹി, ഗാസിയാബാദ്, നോയ്ഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവ ഉള്‍പ്പെടുന്ന ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലാണ്. 250-ലധികം കാറുകളാണ് പ്രദേശത്ത് വിറ്റത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 200-ലധികം കാറുകള്‍ വിറ്റു.

അതേസമയം, എസ്.യു.വി. മോഡലായ 'ജി.എല്‍.ഇ.'യുടെ വിജയത്തെത്തുടര്‍ന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പുതിയ തലമുറ ജി.എല്‍.ഇ. യുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ മുന്നോടിയായി ഈ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന.

Content Highlights: Mercedes delivers 600 cars in Dhanteras Day