ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് രണ്ടാം വര്‍ഷവും 13,000 യൂണിറ്റ് വില്‍പന കൈവരിച്ചു. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ 13,231 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ബ്രാന്‍ഡിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും വില്പന നേട്ടത്തിലേക്ക് സംഭാവനയുണ്ടായി. മെഴ്സിഡസ് ബെന്‍സ് ആഡംബര എസ്.യു.വി വിഭാഗത്തിലെ ജിഎല്‍എ, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍ഇ കൂപ്പെ, ജിഎല്‍എസ്, ജി-ക്ലാസ് എന്നിവയുടെ വില്പന 2016 ജനുവരി-ഡിസംബര്‍ കാലയളവില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തി. 

ബ്രാന്‍ഡില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച എസ് യു വി ജിഎല്‍ഇയാണ്. ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ സി-ക്ലാസ് സെഡാന്‍ വില്പനയില്‍ മുന്നില്‍ നിന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് തൊട്ടുപിന്നിലെത്തി. അതേസമയം, സ്‌പോര്‍ട്ട് കാറും മെഴ്സിഡസ് എഎംജിയും 2016-ല്‍ ഡബിള്‍ ഡിജിറ്റ് വളര്‍ച്ച കൈവരിച്ചു. 2017-ല്‍ വിവിധ വിഭാഗങ്ങളില്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും വില്പനാനന്തര സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി 'മൈ മെഴ്സിഡസ്, മൈ സര്‍വീസ് 2.0' പരിപാടിക്കു തുടക്കം കുറിക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.