മിസ്ത്രിയുടെ മരണം, അപകടത്തിന് 5 സെക്കന്‍ഡ് മുമ്പ് കാര്‍ ബ്രേക്കിട്ടിരുന്നു; വിശദീകരണവുമായി ബെന്‍സ്


അപകടത്തിന് ഏതാനുംനിമിഷം മുമ്പുവരെ കാര്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു.

അപകടത്തിൽപ്പെട്ട കാറ്, ഇൻസൈറ്റിൽ സിറസ് മിസ്ത്രി |ഫോട്ടോ:PTI,ANI

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഔദ്യോഗിക വിശദീകരണവുമായി വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മെഴ്‌സിഡീസിന്റെ ജി.എല്‍.സി. മോഡല്‍ ആഡംബര വാഹനമാണ് അപകടത്തില്‍പെട്ടത്. സൈറസ് മിസ്ത്രിക്ക് പുറമെ, അദ്ദേഹത്തിന്റെ സുഹൃത്തായ ജഹാംഗിര്‍ പാണ്ഡോളെയും അപകടത്തില്‍ മരിച്ചിരുന്നു.

സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്പ് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയിരുന്നതായി വാഹനനിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് അധികൃതര്‍ അറിയിച്ചു. അപകടം അന്വേഷിക്കുന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ പോലീസിന് ബെന്‍സ് അധികൃതര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

അപകടത്തിന് ഏതാനുംനിമിഷം മുമ്പുവരെ കാര്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. പാലത്തിന്റെ കൈവരിയില്‍ ഇടിക്കുമ്പോഴുള്ള വേഗം 89 കിലോമീറ്ററായിരുന്നു -റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിക്കാന്‍ കമ്പനി നിയോഗിച്ച സംഘം ഹോങ്കോങ്ങില്‍നിന്ന് തിങ്കളാഴ്ച മുംബൈയിലെത്തുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കമ്പനി അധികൃതര്‍ സ്വകാര്യതയും വിശ്വാസ്യതയും പരിഗണിച്ച് അന്വേഷണസംഘവുമായി മാത്രമേ വിവരങ്ങള്‍ പങ്കുവെക്കൂവെന്നും വിശദീകരിച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ ഇരുന്ന യാത്ര ചെയ്തിരുന്ന അദ്ദേഹം ഉള്‍പ്പെടെ രണ്ടു പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സൈറസ് മിസ്ത്രിയുടെ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. കാര്‍ ഒന്‍പതു മിനിറ്റില്‍ 20 കിലോ മീറ്റര്‍ മറികടന്നിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Content Highlights: Mercedes Benz office explanation on Cyrus Mistry car accident, Mercedes Benz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented