ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യന്‍ വിപണികള്‍ക്കായി എ ക്ലാസ് ലിമോസിന്‍ അവതരിപ്പിച്ചു. എ ക്ലാസ് ലിമോസിന്‍ പെട്രോള്‍, ലിമോസിന്‍ ഡീസല്‍. എ.എം.ജി. എ35 എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് യഥാക്രമം 39.90 ലക്ഷം രൂപയും 40.90 ലക്ഷം രൂപയും 56.24 ലക്ഷം രൂപയുമാണ് എക്‌സ്‌ ഷോറും വില. ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയില്‍ ഏറ്റവുമധികം നീളവും ഉയരവുമുള്ള വാഹനമാണിത്.

എ.എം.ജി. എ35 ആണ് എ ക്ലാസ് ലിമോസിന്‍ ശ്രേണിയിലെ ഉയര്‍ന്ന വകഭേദം. എ.എം.ജി. ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഡ്യുവല്‍ സ്ലാറ്റ് ഗ്രില്ല്, വലിയ എയര്‍ ഇന്‍ടേക്കും ഷാര്‍പ്പ് ലിപ്പുമുള്ള സ്‌പോര്‍ട്ടിയര്‍ ബമ്പര്‍ കിറ്റ്, സ്‌മോക്ക്ഡ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ടെയ്ല്‍ലാമ്പും, സ്‌പോട്ടി റിയര്‍ ബമ്പര്‍, റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തുടങ്ങിയവയാണ് എ ക്ലാസ് ലിമോസിന്‍ മോഡലിന്റെ എക്‌സ്റ്റീരിയറിനെ അലങ്കരിക്കുന്ന ഘടകങ്ങള്‍.

എ35-ല്‍ എ.എം.ജി. സ്‌റ്റൈല്‍ അലോയി വീലുകള്‍ നല്‍കുമ്പോള്‍ സ്റ്റാന്റേഡ് പെട്രോള്‍-ഡീസല്‍ മോഡലുകളില്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് കൊടുത്തിരിക്കുന്നത്. ഇതിനൊപ്പം സ്റ്റാന്റേഡ് മോഡലിന് എ.എം.ജി. പതിപ്പില്‍നിന്ന് ഏതാനും ഡിസൈന്‍ മാറ്റങ്ങളും നല്‍കുന്നുണ്ട്. കോസ്‌മോസ് ബ്ലാക്ക്, ഡെനിം ബ്ലൂ, മോജാവ് സില്‍വര്‍, മൗണ്ടേന്‍ ഗ്രേ, പോളാര്‍ വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് ഈ എ ക്ലാസ് ലിമോസില്‍ എത്തിയിട്ടുള്ളത്. 

A-Class Limousine

ആഡംബര ഫീച്ചറുകള്‍ക്കൊപ്പം ലളിതമായി ഒരുക്കിയിട്ടുള്ള അകത്തളമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമായി 12.3 ഇഞ്ച് വലിപ്പമുള്ള സ്പ്ലിറ്റ് സ്‌ക്രീനാണ് നല്‍കിയിട്ടുള്ളത്. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രോം ആവരണമുള്ള എ.സി. വെന്റുകള്‍ എന്നിവയാണ് അകത്തളത്തെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നത്. കണക്ടഡ് ഫീച്ചറുകളും ഇന്റീരിയറിലുണ്ട്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് A35 പതിപ്പിന് കരുത്തേകുന്നത്. എന്‍ജിന്‍ 301 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോ മീറ്ററുള്ള ഈ വാഹനം 4.8 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കുന്നുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് ഒരുക്കുന്നതിനായി 4 മാറ്റിക് സിസ്റ്റവും ഇതിലുണ്ട്,

അതേസമയം, 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എ 200 ലിമോസിന്‍ പെട്രോള്‍ മോഡലിലുള്ളത്. ഇത് 161 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡി.സി.ടിയാണ് ഇതിലേയും ട്രാന്‍സ്മിഷന്‍. 2.0 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ എന്‍ജിന്റെ കരുത്ത്. ഇത് 148 ബി.എച്ച്.പി. പവറും 320 എന്‍.എം. ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഡി.സി.ടിയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

Content Highlights: Mercedes-Benz launched A-Class Limousine In The Indian Market