ബെൻസിന്റെ ആദ്യ പേറ്റന്റ് നേടിയ കാറിന്റെ മാതൃക. ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്.എസ്.സോജു സമീപം | ഫോട്ടോ: മാതൃഭൂമി
ബെന്‍സിന്റെ ആദ്യ പേറ്റന്റ് നേടിയ കാര്‍ കാണാം...ഗ്യാസൊലിന്‍ എന്‍ജിനില്‍ നിര്‍മിച്ച മൂന്നുചക്രങ്ങളുള്ള കാര്‍. 1886-ല്‍ കാള്‍ ബെന്‍സാണ് രൂപകല്പന ചെയ്തത്. പേറ്റന്റ് നമ്പര്‍ 37435 കാറിന്റെ മാതൃക തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ബുധനാഴ്ച മുതല്‍ കാണികള്‍ക്ക് മുന്നിലുണ്ടാകും. ഓട്ടോമൊബൈല്‍ ഗാലറിയിലെ പ്രധാന ആകര്‍ഷണവും ഇതുതന്നെയാകും. കാറിന്റെ മാതൃക രാജ്യത്ത് ആദ്യമാണെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്. ഇതു മാത്രമല്ല പുതിയ ചില സാങ്കേതിക ഗാലറികളും കാണികള്‍ക്കു വിരുന്നാകും. ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
വണ്ടിയോടിക്കും മുന്‍പേ
ഡ്രൈവിങ് പഠനത്തിനു തയ്യാറെടുക്കുന്നവര്‍ക്കുള്ളതാണ് ഡ്രൈവിങ് സിമുലേറ്റര്‍. മുന്നിലുള്ള സ്‌ക്രീന്‍ നോക്കി വാഹനം ഓടിക്കാം. സ്റ്റിയറിങ്ങും ക്ലച്ചും ബ്രേക്കും ആക്‌സിലറേറ്ററുമുണ്ട്. ടിക്കറ്റ് എടുത്താല്‍ ഒരാള്‍ക്ക് അഞ്ച് മിനിറ്റ് അനുവദിക്കും. ട്രാഫിക് ബോധവത്കരണവുമായി ബന്ധപ്പെട്ട് ക്രാഷ് സിമുലേറ്ററുമുണ്ട്. സീറ്റ്ബെല്‍റ്റിന്റെയും എയര്‍ബാഗിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. വാഹനത്തിന്റെ വേഗതയ്ക്കനുസരിച്ച് അപകടത്തിന്റെ തോത് ഇതില്‍ ഇരുന്നാല്‍ മനസ്സിലാക്കാം.
ഉദ്ഘാടനം ഇന്ന്, ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍
ഓട്ടോമൊബൈല്‍ സിമുലേഷന്‍ ഗാലറി, ഭൂഗോളത്തിന്റെ മാതൃക, വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ, പരിഷ്‌കരിച്ച വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. രാവിലെ 11-ന് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. http://www.ksstm.in/ എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ഇനി ബുക്ക് ചെയ്യാം. പത്തുമുതല്‍ അഞ്ചുവരെയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനം.
Content Highlights: Mercedes benz first model showcased in kerala, Carl Benz, Mercedes Benz Cars


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..