മെഴ്സിഡസ് ബെൻസ് ഇന്ത്യ മനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യർ | Photo: Mercedes
ആഡംബര കാര്‍ കമ്പനിയായ മെഴ്സിഡസ് ബെന്‍സിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ 41 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 59 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സന്തോഷ് അയ്യര്‍.
മെഴ്സിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ 28 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായ സി.ഇ.ഒ. ആണ് തൃശ്ശൂര്‍ അത്താണി സ്വദേശിയായ സന്തോഷ്. കമ്പനിയുടെ രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് മാര്‍20എക്‌സ് സര്‍വീസ് സെന്ററായ കൊച്ചി നെട്ടൂരിലെ കോസ്റ്റല്‍ സ്റ്റാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അദ്ദേഹം.
തങ്ങളുടെ ഉത്പന്ന നിരയിലെ മുന്തിയ ഇനം മോഡലുകള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നും എസ് ക്ലാസ് പോലുള്ള മോഡലുകള്‍ 38 വയസ്സിനു താഴെയുള്ളവര്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ആഡംബര കാര്‍ വിപണിയില്‍ 44 ശതമാനമാണ് മെഴ്സിഡസിന്റെ വിഹിതം.
ഈ വര്‍ഷം കമ്പനി ഇന്ത്യയില്‍ 10 പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും വൈദ്യുത വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സന്തോഷ് അയ്യര്‍ പറഞ്ഞു. മൊത്തം വില്‍പ്പനയില്‍ ഇ.വി.യുടെ വിഹിതം 25 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മഹാവീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യശ്വന്ത് ഝാബക്ക്, കോസ്റ്റല്‍ സ്റ്റാര്‍ എം.ഡി.യും സി.ഇ.ഒ.യുമായ തോമസ് അലക്‌സ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: Mercedes Benz Achieve 59 percent growth in kerala, Santhosh Iyer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..