ഒറ്റച്ചാര്‍ജില്‍ 570 കി.മീ യാത്ര, 3.4 സെക്കന്റില്‍ 100 കി.മീ വേഗം; ബെന്‍സിന്റെ രണ്ടാം ഇ.വിയും എത്തി


ഇപ്പോഴെത്തിയ എ.എം.ജി. ഇലക്ട്രിക് സെഡാന് പുറമെ, EQS 580 എന്ന ഇലക്ട്രിക് വാഹനവും മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം.

മെഴ്‌സിഡീസ് എ.എം.ജി. ഇ.ക്യു.എസ്. 53 ഫോർമാറ്റിക് പ്ലസ് | Photo: Mercedes-Benz

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യന്‍ വിപണിക്കായി രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു. മെഴ്‌സിഡീസ് എ.എം.ജി. ഇ.ക്യു.എസ്. പ്ലസ് ഫോര്‍മാറ്റിക് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാന് 2.45 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. ബെന്‍സ് ഇ.ക്യു.സിയാണ് മെഴ്‌സിഡീസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഇലക്ട്രിക് മോഡല്‍.

ഇപ്പോഴെത്തിയ എ.എം.ജി. ഇലക്ട്രിക് സെഡാന് പുറമെ, EQS 580 എന്ന ഇലക്ട്രിക് വാഹനവും മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ മാസത്തോടെ വിപണിയില്‍ എത്തുന്ന ഈ വാഹനം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഔഡി ഇ-ട്രോണ്‍ ആര്‍.എസ്, പോര്‍ഷെ ടെയ്കാന്‍ തുടങ്ങിയ വാഹനങ്ങളുമായാണ് ബെന്‍സ് എ.എം.ജി. EQS 53 മത്സരിക്കുന്നത്.



എ.എം.ജി. സ്‌റ്റൈലിലാണ് ഇലക്ട്രിക് പതിപ്പിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ലൈറ്റ് ഹെഡ്‌ലാമ്പുകള്‍, ക്രോമിയം വെര്‍ട്ടിക്കിള്‍ സ്ലാറ്റുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ബമ്പര്‍, എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 21, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വശങ്ങളുടെ സൗന്ദര്യം. വലിയ സ്‌പോയിലര്‍, അപ്രണ്‍, എയറോഡൈനാമിക ഒപ്റ്റിമൈസ് ഡിഫ്യൂസര്‍ എന്നിവ പിന്‍ഭാഗത്തും നല്‍കിയിട്ടുണ്ട്.

സ്‌പോര്‍ട്ടി ഭാവത്തിനൊപ്പം ആഡംബരവും നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. MBUX ഹൈപ്പര്‍ സ്‌ക്രീനാണ് സെന്റര്‍ കണ്‍സോളിനെ ആകര്‍ഷകമാക്കുന്നത്. മെഴ്‌സിഡീസിന്റെ സിഗ്നേച്ചര്‍ സ്റ്റിയറിങ്ങ് വീല്‍, എ.എം.ജി. ഗ്രാഫിക്‌സുകളും മാന്‍ മെയ്ഡ് ലെതര്‍ ആവരണവുമുള്ള സീറ്റുകള്‍, നാപ്പ ലെതറില്‍ പൊതിഞ്ഞ അപ്‌ഹോള്‍സ്ട്രി എന്നിവയാണ് അകത്തലത്തിന് ആഡംബരമേകുന്നത്. ആംബിയന്റ് ലൈറ്റിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഇന്റീരിയറിനെ സ്‌റ്റൈലിഷാക്കും.

എ.എം.ജി. ഇ.എ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് സെഡാന്‍ ഒരുങ്ങിയിട്ടുള്ളത്. 107.8 കിലോവാട്ട് ബാറ്ററി പാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 658 ബി.എച്ച്.പി. പവറും 950 എന്‍.എം. ടോര്‍ക്കുമേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് വാഹനത്തിന് കുതിപ്പേകുന്നത്. ഏറ്റവും മികച്ച പെര്‍ഫോമെന്‍സും യാത്ര അനുഭവവും ഉറപ്പാക്കുന്നതിനായി മുന്നില്‍ ഫോര്‍ ലിങ്ക് ആക്‌സിലും പിന്നിലും മള്‍ട്ടി ലിങ്ക് ആക്‌സിലുമാണ് നല്‍കിയിട്ടുള്ളത്.

സ്ലിപ്പറി, കംഫോര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ഇന്‍ഡിവിജ്വല്‍ എന്നീ അഞ്ച് ഡ്രൈവിങ്ങ് മോഡുകളാണ് ഇതിലുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 570 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ ആഡംബര ഇലക്ട്രിക് സെഡാനുള്ളത്. ഓപ്ഷണല്‍ പാക്കേജ് മോഡലില്‍ 3.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും സ്റ്റാന്റേഡ് മോഡലില്‍ 3.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗതയെടുക്കാനുള്ള കരുത്തുമാണുള്ളത്.

Content Highlights: Mercedes-AMG EQS 53 4MATIC+ Electric Sedan Launched In India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented