വാഹനം വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാണ് നല്ലസമയം. മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് സിക്സിലേക്ക് ഇന്ത്യയിലെ വാഹനലോകം കടക്കുകയാണ്. ഏപ്രില്‍ മുതല്‍ ബി.എസ്. സിക്സ് വാഹനങ്ങളേ വില്‍ക്കാവൂവെന്ന കേന്ദ്രനിയമം നടപ്പാകുമ്പോള്‍ പഴയ വണ്ടികള്‍ മുഴുവന്‍ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
പഴയ വണ്ടികള്‍ എന്ന് പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. എല്ലാം പുത്തന്തന്നെ. ഇതുവരെയുണ്ടായ ബി.എസ്. ഫോര്‍ വണ്ടികള്‍ ഇനി വില്ക്കാന് കഴിയില്ല. ഉണ്ടാക്കിയത് ഒരുമാസത്തിനുള്ളില്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനികളെല്ലാം. ഇതില്‍ ഇരുചക്രവും നാലുചക്രവുമെല്ലാം ഉള്‍പ്പെടും. അതിനായി ബി. എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപഭോക്താവിന്റെ സ്ഥാനം ഇവിടെ ഉയരത്തിലാണ്. കാരണം വിലപേശല്‍ നടക്കും. ഇരുചക്രവാഹന വിപണിയിലാണ് ഇപ്പോള്‍ കമ്പനികള്‍ വമ്പന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബി.എസ്. ഫോര്‍ വാഹനങ്ങള്‍ക്ക് പതിനായിരം രൂപവരെ ഇളവുകള്‍ പലതരത്തില്‍ കമ്പനികള്‍ നല്‍കുന്നുണ്ട്.
കമ്പനികളെല്ലാംതന്നെ മാസങ്ങള്‍ക്കു മുമ്പുതന്നെ ബി.എസ്. സിക്സിന്റെ നിര്‍മാണം ആരംഭിച്ചിരുന്നു. ഇവയ്ക്ക് സ്വാഭാവികമായും വിലക്കൂടുതലുണ്ട്. പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ വിലക്കൂടുതലായിരിക്കും ബി.എസ്. സിക്സ് വാഹനങ്ങള്‍ക്ക്.
ഉദാഹരണത്തിന് നിങ്ങളുടെ ബജറ്റ് 100 സി.സി. സ്കൂട്ടര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ പണംകൊണ്ട് ഈ മാസം 125 സി.സി. സ്കൂട്ടര്‍ വാങ്ങാന്‍ കഴിയും. ഹോണ്ട, ടി.വി.എസ്. സുസുക്കി തുടങ്ങി ഇരുചക്രവാഹനവിപണിയിലെ ഭീമന്മാര് ഫെബ്രുവരിയില്‍ തങ്ങളുടെ ബി.എസ്. ഫോര്‍ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടുണ്ട്. നിര്‍മിച്ചവയില്‍ ഷോറൂമുകളില്‍ ബാക്കിയുള്ള വാഹനങ്ങളുടെ വില്പ്പനയാണിപ്പോള് നടക്കുന്നത്.
Content Highlights: Massive Offer For BS4 Engine Vehicles In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..