ര്‍ട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ 6 സീറ്റര്‍ മോഡലാണ് XL6. ഓഗസ്റ്റ് 21-ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പെ XL6 മോഡലിന്റെ പൂര്‍ണ രൂപം ദൃശ്യമാകുന്ന ചിത്രം പുറത്തുവന്നു. ഇതുപ്രകാരം കരുത്തന്‍ രൂപവും ഡിസൈനും XL6 മോഡലിന് അവകാശപ്പെടാനുണ്ട്. ലോഞ്ചിന് മുന്നോടിയായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് XL6 ഇടംപിടിച്ചിരുന്നത്. എക്സ്റ്റീരിയര്‍ ടീസര്‍, ഇന്റീരിയര്‍ ചിത്രങ്ങള്‍ വെബ്‌സൈറ്റിലൂടെ മാരുതി പുറത്തുവിട്ടിരുന്നു. 

പുതിയ ചിത്രം പ്രകാരം വാഹനത്തിന്റെ മുന്‍ഭാഗം എര്‍ട്ടിഗ എംപിവിയില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമാണ്. വലിയ ഗ്രില്‍, നീളമേറിയ എല്‍ഇഡി ഹെഡ്‌ലൈറ്റ്, പുതിയ ബംബര്‍, സ്‌കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിങ്, വലിയ വീല്‍ ആര്‍ച്ച്, റൂഫ് റെയില്‍സ്, മെഷീന്‍ ഫിനിഷ്ഡ് അലോയി വീല്‍ എന്നിവ XL6 മോഡലിനെ വേരിട്ടുനിര്‍ത്തും. പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും ഇന്റീരിയര്‍. എര്‍ട്ടിഗയ്ക്ക് സമാനമാണ് ഡാഷ്‌ബോര്‍ഡെങ്കിലും ഓള്‍ ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അകത്തുണ്ട്‌. നാല് ക്യാപ്റ്റന്‍ സീറ്റും ഏറ്റവും പിന്നില്‍ ബെഞ്ച് ടൈപ്പുമാണ് ഇതിലെ സീറ്റുകള്‍. 

XL 6

ഡീസല്‍ എന്‍ജിനുണ്ടാകില്ല. 104 പിഎസ് പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15 സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്ക് തൊട്ടുമുകളിലായിരിക്കും ഇതിന്റെ സ്ഥാനം. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് XL6 വിപണിയിലേക്കെത്തുക.

xl6

Source- GaadiWaadi

Content Highlights; Maruti XL6 photo leaked ahead of launch, Maruti XL6 coming soon