അന്നും ഇന്നും മാരുതി നിരയിലെ ജനപ്രിയ മോഡലാണ് വാഗണ്‍ ആര്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വര്‍ഷങ്ങളോളം ഓടിയ വാഗണ്‍ ആർ ഒടുവില്‍ വലിയ മാറ്റത്തോടെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നീളം വര്‍ധിപ്പിച്ച് സെവന് സീറ്റര്‍ വാഗണറാണ് മാരുതിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. ഇന്ത്യയില്‍ വാഗണ്‍ ആര് അടിസ്ഥാനത്തിലുള്ള സുസുക്കി സോളിയോയുടെ പരീക്ഷണ ഓട്ടങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബറോടെ സെവന് സീറ്റര്‍ വാഗണ്‍ ആറിനുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചേക്കും. അങ്ങനെയെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ സെവന് സീറ്റര്‍ വാഗണ്‍ ആര് നിരത്തിലെത്തും.
ഇൻഡൊനീഷ്യയിൽ വാഗണ്‍ ആര് R3 എന്ന പേരില്‍ ഒരു സെവന് സീറ്റര്‍ നേരത്തെ സുസുക്കി അവതരിപ്പിച്ചിരുന്നു. ജാപ്പനീസ് മാര്‍ക്കറ്റിലുള്ള സോളിയോ സെവന് സീറ്റര്‍ സബ് ഫോര്‍ മീറ്റര്‍ എംപിവി ശ്രേണിയിലാണ് സുസുക്കി വിറ്റഴിക്കുന്നത്. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 90 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് എ.എം.ടി.യാണ് ട്രാന്സ്മിഷന്. ഇന്ത്യയിലെത്തുമ്പോള്‍ പെട്രോളും ഡീസല്‍ പതിപ്പും പരിഗണിക്കാനാണ് സാധ്യത. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്കും എക്കോയ്ക്കും ഇടയിലാകും പുതിയ വാഗണ്‍ ആറിന്റെ സ്ഥാനം. ഡാറ്റ്സണ്‍ ഗോ പ്ലസായിരിക്കും ഇവിടെ സെവന് സീറ്റര്‍ വാഗണ്‍ ആറിന്റെ മുഖ്യ എതിരാളി.
Content Highlights; Maruti Wagon R 7-Seater MPV Will Soon Enter Production
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..