കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ പോലും മാരുതിക്ക് കരുത്തേകിയ മോഡലാണ് വിത്താര ബ്രെസ എന്ന കോംപാക്ട് എസ്യുവി. ഡീസല്‍ എന്‍ജിനില്‍ മാത്രമെത്തിയിരുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പ് നിര്‍മാണം ആരംഭിച്ചു. പുതിയ മുഖംമിനുക്കലിനൊപ്പമാണ് പെട്രോള്‍ എന്‍ജിനും നല്‍കുന്നത്.
പെട്രോള്‍ എന്ജിന് ബ്രെസയുടെ പരീക്ഷണയോട്ടം മുമ്പ് പലതവണ ക്യാമറകളില്‍ കുടുങ്ങിയിട്ടുള്ളതാണ്. എന്നാല്‍, ഈ വാഹനം നിര്‍മാണത്തിലാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ നല്‍കുക. 103.5 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് നല്‍കും.
മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ, പ്രീമിയം പതിപ്പായ എക്സ്എല്‍-6, സെഡാന് മോഡല്‍ സിയാസ് എന്നീ വാഹനങ്ങളില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ തന്നെ ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിനുള്ളത്.
പുതിയ എന്‍ജിനാണ് ഹൈലൈറ്റ് എങ്കിലും ഡിസൈനിലും ആകര്‍ഷകമായ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. പുതിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ടെയ്ല്‍ലാമ്പ്, പുത്തന്‍ അലോയി തുടങ്ങിയ മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ ഒരുങ്ങുന്നുണ്ട്.
ആന്‍ഡ്രോയിഡ് ഓട്ടോ- ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള സ്റ്റുഡിയോ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഇന്റീരിയറിന് ആഡംബര ഭാവമൊരുക്കും.
Content Highlights: Maruti Vitara Brezza Petrol Model Production Begins