ര്‍ട്ടിഗ എംപിവിയുടെ അടിസ്ഥാനത്തില്‍ ടാക്‌സി വാഹന ശ്രേണിയിലേക്ക് മാരുതി പുതിയ ടൂര്‍ എം ഡീസല്‍ മോഡല്‍ പുറത്തിറക്കി. 9.81 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റഗുലര്‍ എര്‍ട്ടിഗ VDi വേരിയന്റിന്റെ അടിസ്ഥാനത്തിലാണ് ഈ ടൂര്‍ മോഡല്‍. എന്‍ജിനൊഴികെ ബാക്കിയെല്ലാം നേരത്തെയുള്ള എര്‍ട്ടിഗ ടൂര്‍ എം പെട്രോള്‍ മോഡലിന് സമാനമാണ്. 

ഫ്‌ളീറ്റ് അടിസ്ഥാനത്തിലും ടാക്‌സി ആവശ്യങ്ങള്‍ക്കും മാത്രമേ ടൂര്‍ എം ലഭ്യമാകു. ഹാലജന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റ്, ടേണ്‍ ഇന്‍ഡികേറ്ററോടുകൂടിയ സൈഡ് മിറര്‍, എല്‍ഇഡി 3 ഡി ടെയില്‍ ലാമ്പ്, ക്രോം ഗ്രില്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ടൂര്‍ എം പതിപ്പിന്റെ പ്രത്യേകതകള്‍. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്പീഡ് ലിമിറ്റര്‍ (80 km/h), സ്പീഡ് സെന്‍സിറ്റീവ് ഓട്ടോ ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിങ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സേഫ്റ്റി സീറ്റ് ആങ്കര്‍ പോയന്റ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. 

209 ലിറ്ററാണ് വാഹനത്തിലെ ബൂട്ട് സ്‌പേസ് കപ്പാസിറ്റി. മൂന്നാം നിരയിലുള്ള സീറ്റ് മടക്കിയില്‍ ഇത് 550 ലിറ്ററാക്കി ഉയര്‍ത്താം. രണ്ടാം നിര, മൂന്നാം നിര സീറ്റുകള്‍ ഒന്നിച്ച് മടക്കിയാല്‍ 803 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കും. 4395 എംഎം ആണ് വാഹനത്തിന്റെ നീളം. 1735 എംഎം വീതിയും 1690 എംഎം ഉയരവും 2740 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. 45 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ടൂറര്‍ മോഡല്‍ തിരഞ്ഞെടുക്കാം. 

ബിഎസ് 4 നിലവാരത്തിലുളള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 4000 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി പവറും 1700-2500 ആര്‍പിഎമ്മില്‍ 225 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. 24.20 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഹനത്തില്‍ ലഭിക്കും. പെട്രോളിനും ഡീസലിനും പുറമേ സിഎന്‍ജി ഓപ്ഷനിലും എര്‍ട്ടിഗയുടെ ടൂര്‍ എം മോഡല്‍ വില്‍പനയ്ക്കുണ്ട്.

Content Highlights; Maruti Tour M diesel model launched in india