ബ്രെസയില്‍ നിന്ന് വിത്താര പോകുന്നത് എവിടെ; മുറിച്ച് മാറ്റിയത് മിഡ്-സൈസ് എസ്.യു.വിക്ക് നല്‍കാന്‍..?


ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റിലായിരിക്കും രണ്ട് കമ്പനികള്‍ക്കായും ഈ വാഹനം നിര്‍മിക്കുക

പ്രതീകാത്മക ചിത്രം | Photo: Toyota.Global

ന്ത്യയിലെ ഏറ്റവും വലിയ വാഹന ശ്രേണികളിലൊന്നായ മിഡ്-സൈസ് എസ്.യു.വിയില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുടെ പ്രതിനിധി ഇതുവരെയുമില്ല. മാരുതിക്ക് ഇതുവരെ ഉണ്ടായിരുന്ന പേര് കുറവായിരുന്നു ഇത്‌. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിമര്‍ശനം അവസാനിക്കുകയാണ്. കാരണം, ടൊയോട്ട നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്ന ഹൈറൈഡര്‍ എന്ന മിഡ്-സൈസ് എസ്.യു.വി. ടൊയോട്ട-മാരുതി സുസുക്കി സഹകരണത്തിന്റെ ഭാഗമായി മാരുതിയുടെ വിലാസത്തിലുമെത്തും.

ടൊയോട്ട ഈ വാഹനത്തിന് ഹൈറൈഡര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നതെങ്കില്‍ ബ്രെസയില്‍ നിന്ന് കൊഴിഞ്ഞുപോയ വിത്താര എന്ന പേരായിരിക്കും മാരുതി ഈ വാഹനത്തിന് നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ജൂലൈ ഒന്നിന് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ വാഹനം സെപ്റ്റംബര്‍ മാസത്തോടെ അവതരിപ്പിക്കുമെന്നാണ് വിവരം. അതിനുശേഷം വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി ഈ വാഹനത്തിന്റെ മാരുതി റീ ബാഡ്ജിങ്ങ് പതിപ്പ് വിത്താരയും വിപണിയില്‍ എത്തിയേക്കും.

ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റിലായിരിക്കും രണ്ട് കമ്പനികള്‍ക്കായും ഈ വാഹനം നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കും. രണ്ട് വാഹനങ്ങള്‍ക്കും 1.5 ലിറ്റര്‍ കെ15സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുക. താഴ്ന്ന വേരിയന്റുകളില്‍ മൈല്‍ഡ് ഹൈബ്രിഡും ഉയര്‍ന്ന പതിപ്പില്‍ സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലും ഈ വാഹനം പ്രതീക്ഷിക്കാം.

പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കാതെ തന്നെ പൂര്‍ണമായും ഇലക്ട്രിക് മോഡില്‍ ഓടാന്‍ സാധിക്കുന്നതാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലിന്റെ സവിശേഷത. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വയം ചാര്‍ജാകുന്ന ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുന്നത്. എന്നാല്‍, മൈല്‍ഡ് ഹൈബ്രിഡ് എന്നാല്‍ പെട്രോള്‍ എന്‍ജിന്റെ പ്രവര്‍ത്തനത്തില്‍ ഒരു ബാറ്ററിയുടെ പിന്തുണ നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഇന്ധനക്ഷമത ഉയര്‍ത്താന്‍ സഹായിക്കും.

2017-ല്‍ സുസുക്കിയും ടൊയോട്ടയും പ്രഖ്യാപിച്ച സഹകരണത്തിന്റെ ഭാഗമായാണ് ടൊയോട്ട പുതുതായി അവതരിപ്പിക്കുന്ന മിഡ്-സൈസ് എസ്.യു.വി. മാരുതിയുടെ ബാഡ്ജിങ്ങിലും എത്തുന്നത്. നിലവില്‍ ടൊയോട്ടയുടെ മോഡലുകളായ അര്‍ബണ്‍ ക്രൂയിസര്‍, ഗ്ലാന്‍സ തുടങ്ങിയവ മാരുതിയാണ് നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങള്‍ വാഴുന്ന ശ്രേണിയിലേക്കാണ് ടൊയോട്ടയുടെയും മാരുതിയുടെ വാഹനങ്ങള്‍ എത്തുന്നത്.

Content Highlights: Maruti to give the name vitara for the mid size suv, rebadging model of toyota hyryder

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented