പണിയാന്‍ മാത്രമല്ല പൊളിക്കാനും മാരുതിയും ടാറ്റയും മഹീന്ദ്രയും; സ്‌ക്രാപ്പിങ്‌ സെന്ററുകള്‍ വരുന്നു


2023 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് 50 വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രതീകാത്മത ചിത്രം | രേഖാചിത്രം: മാതൃഭൂമി

ന്ത്യയിലെ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നതിനായി പൊളിക്കല്‍നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നയത്തിലൂടെ വാഹന മേഖലയില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലുകള്‍. ഈ സാഹചര്യത്തില്‍ വാഹനം പൊളിക്കുന്നതിനുള്ള സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയവര്‍ എന്നാണ് റിപ്പോര്‍ട്ട്.

പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തതോടെ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് 50 വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതിന് പിന്തുണ നല്‍കുന്നതിനായാണ് മാരുതിയും ടാറ്റയും മഹീന്ദ്രയും പൊളിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്.

സ്ഥലം പാട്ടത്തിനെടുത്ത് ഒരു സ്‌ക്രാപ്പിങ്ങ് സെന്റര്‍ ആരംഭിക്കുന്നതിന് ഏകദേശം 18 കോടി രൂപ ചിലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥലം വാങ്ങുകയാണെങ്കില്‍ ഇത് കുറഞ്ഞത് 33 കോടി രൂപയായി ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിക്കുകയാണെങ്കില്‍ സ്ഥലം മാത്രം സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്വീകരിക്കുകയും മറ്റ് സംവിധാനങ്ങള്‍ പൊതുമേഖല സ്ഥാപനം ഒരുക്കുകയും ചെയ്യുമെന്നാണ് സൂചന.

ടാറ്റ, മാരുതി, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മൂന്ന് കമ്പനികളും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഈ മൂന്ന് കമ്പനികളും സംയുക്തമായാണോ സ്‌ക്രാപ്പിങ്ങ് സെന്ററുകള്‍ ആരംഭിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയായി പൊളിക്കല്‍ കേന്ദ്രങ്ങളും വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ഓട്ടോമാറ്റിക് ടെസ്റ്റിങ്ങ് സെന്റുകളും ഒരുക്കേണ്ടതുണ്ട്.

15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനമാണ് പൊളിക്കുക. പഴയ വാഹനങ്ങള്‍ 10-12 വരെ ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പൊളിക്കലിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 51 ലക്ഷവും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 34 ലക്ഷവും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്തുണ്ട്. 15 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇടത്തരം ഹെവി വാഹനങ്ങള്‍ 17 ലക്ഷത്തോളം വരും.

Content Highlights: Maruti, Tata Motors, Mahindra Planning To Start Vehicle Scrapping Centres

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented