ഇന്ധന ക്ഷമതയ്ക്ക് മാത്രം പ്രധാന്യം നല്‍കിയിരുന്ന കാലത്ത് ഇന്ത്യയില്‍ ഡിസല്‍ കാറുകള്‍ക്ക് വലിയ ജനപ്രീതിയായിരുന്നു. എന്നാല്‍, രാജ്യം കൂടുതല്‍ പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കി തുടങ്ങിയതോടെ ഈ ജനപ്രീതിക്ക് മങ്ങലേറ്റ് തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് ക്രമേണ വിടപറയാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്ന് മാരുതി മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റ് നിര്‍മാതാക്കളും മാരുതിയുടെ പാതപിന്തുടരാനൊരുങ്ങുകയാണ്.
മാരുതി, ഫോക്സ്വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിലേക്ക് തിരിയുന്നത്.
നിലവില്‍ മാരുതിയുടെ ടോപ്പ് സെല്ലിങ് മോഡലുകളില്‍ പ്രവര്‍ത്തിക്കുന്ന 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എന്‍ജിന്‍ ഈ വര്‍ഷം അവസാത്തോടെ നിര്‍മാണം അവസാനിപ്പിക്കുമെന്നാണ് വിവരം. ബിഎസ്-6 എന്‍ജിന്റെ നിര്‍മാണചിലവ് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവിലുള്ള ചെറിയ ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അതേസമയം ബിഎസ്-6 പെട്രോള്‍ എന്‍ജിന്റെ നിര്‍മാണ ചിലവ് 30,000 രൂപയാണ്. അതുകൊണ്ട് തന്നെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വിലയിലുള്ള അന്തരം വളരെ അധികം ഉയര്‍ന്നേക്കും.
Content Highlights: Maruti Swift to VW Polo – Popular Cars to go Petrol Only