ചരിത്രം കുറിച്ച് സ്വിഫ്റ്റ്...! 15 വര്‍ഷം കൊണ്ട് നിരത്തിലെത്തിയത് 23 ലക്ഷം കാര്‍


1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരുന്നു സ്വിഫ്റ്റ് ആദ്യമെത്തിയിരുന്നത്.

പ്രതീകാത്മക ചിത്രം | Photo: Facebook.com|MSArenaOfficial

സ്വിഫ്റ്റ് എന്ന പേര് അന്വര്‍ഥമാക്കുന്ന കുതിപ്പാണ് മാരുതിയുടെ സ്വിഫ്റ്റിന് വില്‍പ്പനയില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തി 15 വര്‍ഷം പിന്നിടുന്ന ഈ കിടിലന്‍ ഹാച്ച്ബാക്ക് ഇതിനകം 23 ലക്ഷം യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. ലോകത്തെ മുഴുവന്‍ കോവിഡ് ഭീതിയിലാഴ്ത്തിയ 2020-ല്‍ പോലും 1,60,700 യൂണിറ്റ് നിരത്തുകളില്‍ എത്തിച്ച് ഈ സെഗ്മെന്റിലെ തന്നെ ടോപ്പ് സെല്ലിങ്ങ് വാഹനം എന്ന ബഹുമതി സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നു.

2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു. പിന്നീടുള്ള നാല് വര്‍ഷത്തിനുള്ളില്‍ സ്വിഫ്റ്റിന്റെ മൊത്ത വില്‍പ്പന 23 ലക്ഷം എന്ന മാജിക്കല്‍ നമ്പറില്‍ എത്തുകയായിരുന്നു.

യുവാക്കളുടെ വാഹനമായാണ് സ്വിഫ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. സ്വിഫ്റ്റ് സ്വന്തമാക്കിയിട്ടുള്ളതില്‍ 53 ശതമാനം ആളുകളും 35 വയസില്‍ താഴെയുള്ളവരാണെന്ന വസ്തുതയാണ് ഈ വിശേഷണത്തിന് ബലമേകുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് എന്ന ഖ്യാതി സ്വിഫ്റ്റിന് സ്വന്തമാണെന്നും ഒരോ തലമുറ മാറ്റത്തിലും കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ച ഏക വാഹനമിതാണെന്നും മാരുതി അവകാശപ്പെടുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരുന്നു സ്വിഫ്റ്റ് ആദ്യമെത്തിയിരുന്നത്. എന്നാല്‍, ബി.എസ്-6 മാനദണ്ഡത്തിലുള്ള എന്‍ജിന്റെ വരവോടെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ നിരത്തൊഴിയുകയായിരുന്നു. നിലവില്‍ 83 പി.എസ്.പവറും 113 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.

LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സ്വിഫ്റ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. 5.49 ലക്ഷം രൂപ മുതല്‍ 8.02 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറും വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, എല്‍.ഇ.ഡി.പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ സ്വിഫിറ്റില്‍ ഒരുങ്ങുന്നുണ്ട്.

Content Highlights: Maruti Swift Achieve 23 Lakh Sales Milestone In 15 Year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented