മാരുതിയുടെ ഹാച്ച്ബാക്ക് വാഹനമായ വാഗണ്‍ആര്‍ തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പൈപ്പിലെ(ഫ്യുവല്‍ ഹോസ്) തകരാറിനെ തുടര്‍ന്ന് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് സര്‍വീസിനായി തിരിച്ചുവിളിച്ചിരിക്കുന്നത്.
2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 40,618 വാഗണ്‍ആറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി തകരാര്‍ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 24 മുതല്‍ ഇന്ത്യയിലുടനീളമുള്ള മാരുതിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പരിശോധന ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, അടുത്തിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എന്‍ജിന്‍ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
തകരാര്‍ കണ്ടെത്തിയ കാറുകളുടെ വിവരം മാരുതിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഷാസി നമ്പര്‍, അല്ലെങ്കില്‍ ഇന്‍വോയിസ് നമ്പര്‍, എന്നിവ നല്‍കിയാല്‍ വാഹനത്തിന്റെ വിവരം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുമെന്നും മാരുതി അറിയിച്ചു.
Content Highlights: Maruti Suzuki WagonR Recalled In India