മാരുതി സുസുക്കി വാഗൺആർ | Photo: Maruti Suzuki
ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ ലക്ഷ്വറി വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ എന്ന ഹാച്ച്ബാക്ക്. സാധാരണക്കാര്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഈ വാഹനം പുതിയൊരു നേട്ടത്തിന്റെ നിറവിലാണ്. നിരത്തുകളില്‍ രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഈ ഹാച്ച്ബാക്ക് വില്‍പ്പനയില്‍ 30 ലക്ഷ്യം എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
1999 ഡിസംബര്‍ മാസത്തിലാണ് മാരുതി സുസുക്കിയില്‍ നിന്ന് വാഗണ്‍ആര്‍ പുറത്തിറങ്ങുന്നത്. ആദ്യ കാലങ്ങളില്‍ വളരെ തണുത്ത പ്രതികരണമായിരുന്നു ഈ വാഹനത്തിന് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അഞ്ച് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഒമ്പത് വര്‍ഷമാണ് എടുത്തത്. 2008-ലാണ് അഞ്ചുലക്ഷം യൂണിറ്റിന്റെ വില്‍പ്പന നേടിയത്. പിന്നീട് അങ്ങോട്ട് ഏറ്റവും മികച്ച വില്‍പ്പന നേടുന്ന വാഹനമായി വാഗണ്‍ആര്‍ മാറുകയായിരുന്നു.
2008 മുതല്‍ 2010 വരെയുള്ള രണ്ട് വര്‍ഷത്തില്‍ അഞ്ചുലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ച് ആകെ വില്‍പ്പന 10 ലക്ഷത്തിലെത്തുകയായിരുന്നു. 15 ലക്ഷം എന്ന നമ്പറിലേക്ക് എത്താന്‍ പിന്നെ അഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നു. 2015-ല്‍ ആയിരുന്നു ഈ ആഘോഷം. 2017 ആയതോടെ വില്‍പ്പന 20 ലക്ഷത്തില്‍ എത്തുകയും ചെയ്തിരുന്നു. 2021-ഓടെ 25 ലക്ഷം വാഗണ്‍ആര്‍ വിപണിയില്‍ എത്തിച്ച മാരുതി പിന്നീടുള്ള രണ്ട് വര്‍ഷത്തില്‍ 30 ലക്ഷം എന്ന വലിയ നേട്ടത്തിലെത്തുകയായിരുന്നു.
ഈ വാഹനത്തില്‍ മാരുതിയുടെ ഉപയോക്താക്കള്‍ നല്‍കിയ വിശ്വാസത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മാരുതിയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനമായി വാഗണ്‍ആര്‍ മാറിയിരുന്നു. വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തി, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകളുടെ അകമ്പടിയോടെയും മികച്ച സ്‌റ്റൈലിലുമാണ് ഈ വാഹനം ഇപ്പോള്‍ എത്തുന്നത്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഗണ്‍ആര്‍ എത്തുന്നത്. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ കെ-സീരീസ് എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 65.7 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് എത്തുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ 88.5 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത് ഇതില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്.
Content Highlights: Maruti suzuki WagonR achieve 30 lakhs sales milestone in 20 year, MarutiWagonR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..