ള്‍ട്ടോയും ക്വിഡും അടങ്ങിയ ചെറുകാര്‍ ശ്രേണി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന വിഭാഗമാണ് ബി വണ്‍ സെഗ്‌മെന്റ്. മാരുതിയുടെ രാജകീയ പദവിക്ക് ഇവിടെയും യാതൊരു മാറ്റവുമില്ല. നിരത്തിലെത്തിയ നാള്‍മുതല്‍ മികച്ച വില്‍പ്പന തുടരുന്ന വാഗണ്‍ ആറാണ് ബി വണ്‍ സെഗ്‌മെന്റില്‍ മാരുതിയുടെ തുറുപ്പു ചീട്ട്. തൊട്ടുപിന്നില്‍ ഇതേ കുടുംബത്തിലെ സെലേറിയോ. അടുത്ത കാലത്തായി ടാറ്റയ്ക്ക് പ്രതീക്ഷിച്ചതിലും മികച്ച കുതിപ്പ് നല്‍കിയ ടിയാഗോയാണ് മൂന്നാം സ്ഥാനത്ത്

# വാഗണ്‍ ആര്‍

Wagon R

ഒരു ഫാമിലി വാഹനമാണ് വാഗണ്‍ ആര്‍. ആവശ്യത്തിലേറെ ഹെഡ്‌റൂം വാഗണ്‍ ആറിനെ മറ്റുള്ള എതിരാളികളില്‍നിന്ന് വേറിട്ടു നിര്‍ത്തും. കൊക്കിലൊതുങ്ങുന്ന ബജറ്റില്‍ മികച്ച സ്ഥലസൗകര്യം കൂടി ചേര്‍ന്നതോടെ വാഗണ്‍ ആര്‍ അന്നും ഇന്നും ജനപ്രിയ വാഹനമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

വേരിയന്റുകള്‍
LXI ( 4.52 Lakh)
VXI ( 4.8 Lakh)
LXI Optional ( 4.87 Lakh)
VXi Plus ( 5.11 Lakh)
VXI Optional ( 5.15 Lakh)
VXi Plus (O) ( 5.32 Lakh)​

എഞ്ചിന്‍  -  998 CC
കരുത്ത്   - 67 bhp@6200 rpm
ടോര്‍ക്ക് - 90 Nm@3500 rpm
ഇന്ധനക്ഷമത - 20.51 kmpl
ട്രാന്‍സ്മിഷന്‍ - മാനുവല്‍
ഗിയര്‍ - 5
സിലിണ്ടര്‍ - 3

# മാരുതി സെലേറിയോ

Celerio

ബി വണ്‍ സെഗ്‌മെന്റില്‍ വാഗണ്‍ ആറിന് തൊട്ടുപിന്നിലാണ് സെലേറിയോ. ഒതുങ്ങിയ രൂപം, മികച്ച ഇന്ധനക്ഷ ഇവ രണ്ടും കൈമുതലാക്കിയാണ് സെലാരിയോ വിപണി പിടിച്ചത്. വരുന്ന ദീപാവലി സീസണില്‍ മുഖം മിനുക്കി പുതിയ പതിപ്പില്‍ സെലേറിയോ അവതരിപ്പിക്കാനിരിക്കുകയാണ് മാരുതി. അതോടെ വില്‍പ്പന വീണ്ടും വര്‍ധിക്കാനാണ് സാധ്യത. 

വേരിയന്റുകള്‍
LXI (4.39 Lakh)
LXI (O) (4.6 Lakh)
VXI (4.72 Lakh )
VXI (O) (4.94 Lakh)
ZXI (5.05 Lakh )
ZXI (O) (5.55 Lakh)

എന്‍ജിന്‍ - 998 cc
കരുത്ത്  -  67 bhp @ 6000 RPM
ടോര്‍ക്ക്  -  90 Nm @ 3500 RPM
ഇന്ധനക്ഷമത - 23.1kmpl 
ട്രാന്‍സ്മിഷന്‍ - മാനുവല്‍
ഗിയര്‍  -  5
ഫ്യുവല്‍ ടൈപ്പ് - പെട്രോള്‍

# ടാറ്റാ ടിയാഗോ

Tata Tiago

കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ടാറ്റയുടെ തലവര മാറ്റിക്കുറിച്ച മോഡലാണ് ടിയാഗോ. പതിവ് ടാറ്റ മുഖങ്ങളില്‍ നിന്ന് അല്‍പം വേരിട്ട രൂപം ടിയാഗോയ്ക്ക് തുണയായി. ചുരുങ്ങിയ കാലയളവില്‍ മാരുതിയെ എതിരിടാനുള്ള കരുത്ത് ടിയാഗോ കൈവരിച്ചതോടെ സെഗ്‌മെന്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടാനും ടിയാഗോയ്ക്ക് സാധിച്ചു. 

Revotron XB (3.53 Lakh)
Revotron XE (4.14 Lakh)
Revotron XE (O) (4.33 Lakh)
Revotron XM (4.47 Lakh)
Revotron XM (O) (4.67 Lakh)
Revotron XT (4.81 Lakh)
Revotron XT (O) (5 Lakh)
Revotron XZ (5.42 Lakh) 

എന്‍ജിന്‍  -  1199 CC
കരുത്ത്  -  84 bhp@6000 rpm
ടോര്‍ക്ക്  -  114 Nm@3500 rpm
ഇന്ധനക്ഷമത  -  23.84 kmpl
ട്രാന്‍സ്മിഷന്‍  -  മാനുവല്‍
ഗിയര്‍  -  5
സിലിണ്ടര്‍  -  3
ഫ്യുവല്‍ ടാങ്ക് - 35 ലിറ്റര്‍