വിദേശ വിപണയില്‍ സുസുക്കിയുടെ എസ്.യു.വി മോഡലായ വിറ്റാര ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇവിടെയുള്ള വിറ്റാര ബ്രെസയുടെ ഉയര്‍ന്ന മോഡലാണ് വിറ്റാര. ഹരിയാനയിലെ ഗുരുഗ്രാമില്‍ വിറ്റാരയുടെ പരീക്ഷണ ഓട്ടങ്ങള്‍ ചില ഓട്ടോ വെബ്-സൈറ്റുകാരുടെ കഴുകന്‍ കണ്ണുകളില്‍ ഇതിനോടകം പതിഞ്ഞുകഴിഞ്ഞു. എന്നാല്‍ വിറ്റാര ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച അറിയിപ്പൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. 

Suzuki Vitara
Photo Courtesy; GaddiWaadi.com

വിറ്റാര ബ്രെസ സബ്-ഫോര്‍ മീറ്റര്‍ കാറ്റഗറിയിലാണെങ്കില്‍ വിറ്റാരയ്ക്ക് നീളം കൂടുതലാണ്. 4.2 മീറ്ററാണ് ഈ എസ്.യു.വി.യുടെ നീളം. വിദേശത്ത് 118 ബിഎച്ച്പി പവറും 156 എന്‍എം ടോര്‍ക്കുമേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 138 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 118 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് വിറ്റാര വിപണിയിലുള്ളത്. 

Suzuki Vitara

Content Highlights; Maruti Suzuki Vitara SUV Spotted Testing In India