ന്ത്യയില്‍ ചെറു ബജറ്റ് കാര്‍ വിപണി അടക്കി ഭരിക്കുന്ന മാരുതി സുസുക്കി ഇത്തവണ നടക്കാനിരിക്കുന്ന 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഒരു വമ്പന്‍ സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഇതിന്റെ സൂചനയായി 'ഫ്യുച്ചര്‍ എസ്' എന്ന് പേരിട്ട പുതിയ കോംപാക്ട് എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം മാരുതി സുസുക്കി ഔദ്യോഗികമായി പുറത്തുവിട്ടു. മാരുതിയുടെ ജനപ്രിയ എസ്.യു.വി വിറ്റാര ബ്രെസയ്ക്ക് താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റാണ് ഫ്യൂച്ചര്‍ എസ് ലക്ഷ്യമിടുന്നത്. വിലയും ബ്രെസയെക്കാള്‍ വളരെ കുറവായിരിക്കും.

ബോക്‌സി ഡിസൈനിലുള്ള വാഹനത്തിന്റെ സൈഡ് പ്രൊഫൈല്‍ മാത്രം ദൃശ്യമാകുന്ന തരത്തിലാണ് ടീസര്‍. മസ്‌കുലാര്‍ ബോഡിയും വ്യത്യസ്തമായ എ പില്ലറും ഫ്യൂച്ചര്‍ എസിനെ വേറിട്ടുനിര്‍ത്തും. സൂചനകള്‍ പ്രകാരം ബ്രെസയെക്കാള്‍ 200 എംഎം നീളം കുറവായിരിക്കും ഈ കുഞ്ഞന്‍ എസ്.യു.വിക്ക്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് മോഡല്‍ എത്തുമെങ്കിലും അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഫ്യൂച്ചര്‍ എസ് നിരത്തിലെത്തുകയുള്ളു. 

Content Highlights; Maruti Suzuki teases FutureS Concept for 2018 Auto Expo