വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച കാറിനുള്ള (ICOTY 2019 - ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍) പുരസ്‌കാരം മാരുതി സുസുക്കി സ്വിഫ്റ്റ് സ്വന്തമാക്കി. പതിനെട്ട് ഓട്ടോമോട്ടീവ് ജോണലിസ്റ്റുകള്‍ ചേര്‍ന്നാണ് പതിനാലാമത് എഡിഷന്‍ ICOTY വിജയിയെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയ ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി എര്‍ട്ടിഗ, ഹോണ്ട അമേസ്, ടൊയോട്ട യാരിസ്, മഹീന്ദ്ര മരാസോ, മഹീന്ദ്ര ആള്‍ടൂറാസ്, ഹോണ്ട സിആര്‍വി എന്നീ കാറുകളോട് മത്സരിച്ചാണ് സ്വിഫ്റ്റ് ഒന്നാം ഒന്നാമതെത്തിയത്. 

മൂന്നാംതലമുറ സ്വിഫ്റ്റാണ് ഈ വര്‍ഷം മാരുതി നിരത്തിലെത്തിച്ചത്. നേരത്തെ 2006-ല്‍ ഒന്നാംതലമുറ മോഡലിനും 2012-ല്‍ രണ്ടാംതലമുറ സ്വിഫ്റ്റിനും മികച്ച കാറിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ 2018 സ്വിഫ്റ്റാണ് ഈ ലിസ്റ്റില്‍ ഏറ്റവും കുടുതല്‍ യൂണിറ്റുകള്‍ വിറ്റഴിച്ച മോഡലും. ആഴ്ചകള്‍ക്ക് മുമ്പ് ഹ്യുണ്ടായ് അവതരിപ്പിച്ച സാന്‍ട്രോയാണ് സ്വിഫ്റ്റിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഹോണ്ട അമേസ് മൂന്നാം സ്ഥാനത്തും. ഈ വര്‍ഷത്തെ മികച്ച ആഡംബര കാറിനുള്ള പ്രീമിയം കാര്‍ ഓഫ് ദി ഇയര്‍ അവര്‍ഡ് വോള്‍വോയുടെ XC40 മോഡലിനാണ്. 

Volvo XC 40

Content Highlights; Maruti Suzuki Swift Wins The Indian Car Of The Year (ICOTY 2019) Award