മാരുതി സ്വിഫ്റ്റ് ലിമിറ്റഡ് എഡിഷൻ | Photo: Maruti Suzuki
ഉത്സവ സീസണിലെ വില്‍പ്പന കൊഴുപ്പിക്കുന്നതിനായി ഇന്ത്യക്കാരുടെ ഇഷ്ടഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന് പതിപ്പ് വിപണിയിലെത്തിച്ച് മാരുതി സുസുക്കി. എക്സ്റ്റീരിയറില്‍ ബോഡി കിറ്റ് ഉള്‍പ്പെടെയുള്ള സ്പോര്‍ട്ടി ഭാവവും ഇന്റീരിയറില്‍ ഏതാനും പുതുമകളും ഒരുക്കിയെത്തുന്ന ഈ മോഡല്‍ എല്ലാ വേരിയന്റുകളിലുമൊരുങ്ങുന്നുണ്ട്.
ബോഡി കിറ്റ് നല്കിയിട്ടുള്ളതാണ് എക്സ്റ്റീരിയറിനെ കൂടുതല്‍ സ്പെഷ്യലാക്കുന്നത്. മുന്നിലേയും പിന്നിലേയും ബംമ്പറിന് താഴെയായും വശങ്ങളിലും ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്. ഇതിനുപുറമെ, ബ്ലാക്ക് ഗ്രില്ല്, ബോഡി സൈഡ് മോള്‍ഡിങ്ങ്, ഡോര്‍ വൈസര്‍, എയറോ ഡൈനാമിക് സ്പോയിലര്‍ തുടങ്ങിയവാണ് പുറം മോടി കൂട്ടുന്നത്.
അകത്തളത്തിലും സ്പെഷ്യലായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കറുപ്പാണ് ലിമിറ്റഡ് എഡിഷന് സ്വിഫ്റ്റിന്റെ ഇന്റീരിയറിന്റെ ഭാവം. ബ്ലാക്ക് സീറ്റ് കവര്‍, സ്റ്റിയറിങ്ങ് കവര്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഇതിലുണ്ട്. റെഗുലര്‍ മോഡലില്‍ നിന്ന് 24,990 രൂപയുടെ അധിക ആക്സസറിസാണ് ലിമിറ്റഡ് എഡിഷനില്‍ നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഉത്സവ സീസണിന് പുറമെ, വിജയാഘോഷം കൂടിയായാണ് സ്വിഫ്റ്റ് ഈ ലിമിറ്റഡ് എഡിഷന് പതിപ്പ് എത്തിച്ചിരിക്കുന്നത്. നിരത്തിലെത്തി 14 വര്‍ഷത്തിനുള്ളില്‍ സ്വിഫ്റ്റിന്റെ 23 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് സ്റ്റൈലിഷും സ്പോര്ട്ടിയുമായി ഒരു സ്വിഫ്റ്റ് നല്‍കുന്നതിനാണ് ലിമിറ്റഡ് എഡിഷന് എത്തിച്ചിരിക്കുന്നതെന്നാണ് മാരുതിയുടെ വാദം.
പുതിയ പതിപ്പില്‍ മെക്കാനിക്കലായി മാറ്റം വരുത്തിയിട്ടില്ല. റെഗുലര്‍ മോഡല്‍ സ്വിഫ്റ്റിന് കരുത്തേകുന്ന 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ലിമിറ്റഡ് എഡിഷന് മോഡലിന്റെയും ഹൃദയം. ഇത് 82 ബിഎച്ച്പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലല്, എ.എം.ടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും.
Content Highlights: Maruti Suzuki Swift Limited Edition Launch Ahead Of Festival Season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..