മുഖം മിനുക്കലിനൊപ്പം പുത്തന്‍ ഹൃദയവുമായി സ്വിഫ്റ്റ്; പുതിയ മോഡല്‍ ഉടനെത്തിയേക്കും


പ്രധാനമായ മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളായിരിക്കും 2021 സ്വിഫ്റ്റില്‍ വരുത്തുകയെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം | Photo: Facebook.com|MSArenaOfficial

ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ മോഡലാണ് മാരുതിയുടെ സ്വിഫ്റ്റ്. തലമുറ മാറ്റവും മുഖം മിനുക്കലും നടത്തി വാഹനപ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഈ വാഹനം ഒരുവട്ടം കൂടി മുഖം മിനുക്കലിനൊരുങ്ങുന്നു. പുതിയ മാറ്റങ്ങളുമായി സ്വിഫ്റ്റിന്റെ 2021 പതിപ്പ് ഈ മാസം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്വിഫ്റ്റിന്റെ മുഖം മിനുക്കിയ മോഡല്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമായ മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളായിരിക്കും 2021 സ്വിഫ്റ്റില്‍ വരുത്തുകയെന്നാണ് വിവരം. നിലവിലെ എന്‍ജിന് പകരം 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരക്കും ഇതില്‍ നല്‍കുക.

കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഐഡിയല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. പിസ്റ്റണ്‍ കൂളിങ്ങ് ജെറ്റ്, ഹയര്‍ കംപ്രഷന്‍ റേഷിയോ, കൂള്‍ഡ് ഇ.ജി.ആര്‍ സിസ്റ്റം തുടങ്ങിയവ സാങ്കേതിക സംവിധാനങ്ങളും എന്‍ജില്‍ നല്‍കും. 90 ബി.എച്ച്.പി.പവറും 113 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പുതിയ ഡിസയറില്‍ ഈ എന്‍ജിനാണ് കരുത്തേകുന്നത്.

മുഖം മിനുക്കലിന്റെ പ്രതിഫലനം ഡിസൈനിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, ഉയര്‍ന്ന വേരിയന്റില്‍ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, 15 ഇഞ്ച് വലിപ്പമുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവ എക്‌സ്റ്റീരിയറിന് മാറ്റമൊരുക്കും. അപ്‌ഡേറ്റ് ചെയ്ത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും ഇന്റീരിയറിലെ പുതുമ.

നിലവില്‍ 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ K12M നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനാണ് സ്വിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 82 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, എ.എം.ടി.ഗിയര്‍ബോക്‌സുകള്‍ സ്വിഫ്റ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.\

Source: Times Drive

Content Highlights: Maruti Suzuki Swift Facelift Model To Be Launch Soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented