വംബര്‍ മാസത്തെ വില്‍പ്പനയിലൂടെ പ്രതാപകാലം തിരിച്ചുപിടിച്ചിരിക്കുകയാണ് മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ്. വാഹനവിപണിയില്‍ മാന്ദ്യം പിടിമുറുക്കിയിരിക്കുമ്പോഴും 19,314 യൂണിറ്റ് നിരത്തിലെത്തിച്ചാണ് സ്വിഫ്റ്റ് നവംബറിലെ ടോപ്പ് സെല്ലിങ്ങ് കാര്‍ എന്ന ബഹുമതി സ്വന്തമാക്കിയത്. 

കഴിഞ്ഞ വര്‍ഷമാണ് സ്വിഫ്റ്റിന്റെ ഇപ്പോഴുള്ള പതിപ്പ് അവതരിപ്പിച്ചത്. പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണ് സ്വിഫ്റ്റിന്റെ ബിഎസ്-6 പതിപ്പ് പുറത്തിറങ്ങിയത്. പെട്രോള്‍ പതിപ്പ് മാത്രമാണ് പുതിയ എന്‍ജിനില്‍ എത്തിയത്. 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയത്. 83 എച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ വാഹനം നല്‍കുന്ന ഇന്ധനക്ഷമതയും ഡിസൈന്‍ ശൈലിയുമാണ് ഈ വാഹനത്തെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. 21.2 കിലോമീറ്ററാണ് കമ്പനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.

സ്വിഫ്റ്റിലെ സുരക്ഷ സംവിധാനങ്ങളും വില്‍പ്പനയ്ക്ക് കുതിപ്പേകിയിട്ടുണ്ടെന്നാണ് സൂചന. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ റിയര്‍ പാര്‍ക്കിങ് സെന്‍സറും സുരക്ഷയൊരുക്കും.

ഹ്യുണ്ടായി ഗ്രാന്റ് ഐ10, ഗ്രാന്റ് ഐ10 നിയോസ്, ഫോര്‍ഡ് ഫിഗോ, തുടങ്ങിയ കരുത്തന്‍ വാഹനങ്ങളുടമായി മത്സരിക്കുന്ന സ്വിഫ്റ്റിന് 5.17 ലക്ഷം രൂപ മുതല്‍ 8.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Content Highlights: Maruti Suzuki Swift Becomes Best-Selling Car in November