ലിനീകരണം നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡമായ ബിഎസ്6 നിലവാരത്തിലുള്ള എന്‍ജിന്‍ ഏപ്രില്‍ ഒന്നാം തീയതി മുതലാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, ബിഎസ്-4 വാഹനങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ എല്ലാ മോഡലുകളും ബിഎസ്-6 എന്‍ജിനിലേക്ക് മാറ്റിയാണ് ഇന്ത്യന്‍ കമ്പനിയായ മാരുതിയുടെ വാഹനങ്ങള്‍ നിരത്തിലെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബിഎസ്6 നിലവാരത്തിലുള്ള 7.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ്‌ മാരുതി സുസുക്കി എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞത്. ബലേനൊ, ആള്‍ട്ടോ 800, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, എസ്‌പ്രെസോ, ഈക്കോ, സെലേറിയോ, ബ്രെസ എന്നീ വാഹനങ്ങളിലാണ് ബിഎസ്6 എന്‍ജിന്‍ നല്‍കിയത്. 

മാരുതി ബലേനൊ, ആള്‍ട്ടോ800 എന്നീ വാഹനങ്ങളിലാണ് ആദ്യമായി ബിഎസ്6 എന്‍ജിന്‍ നല്‍കിയത്. 2019 ഏപ്രിലിലാണ് ഈ വാഹനം പുതിയ എന്‍ജിനിലെത്തിയത്. അതായത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന സമയത്തിന് ഒരുവര്‍ഷം മുമ്പുതന്നെ ഈ രണ്ടുവാഹനങ്ങള്‍ ബിഎസ്6 എന്‍ജിനിലേക്ക് മാറിയിരുന്നു.

ഇതിനുപിന്നാലെ 2019 ജൂണില്‍ വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങളും ജൂലായില്‍ എര്‍ട്ടിഗയും ഓഗസ്റ്റില്‍ എക്‌സ്എല്‍ഉം സെപ്റ്റംബറില്‍ എസ്‌പ്രെസോയും എത്തിയിരുന്നു. 2020ന്റെ ആരംഭത്തില്‍ തന്നെ മാരുതി ഇക്കോയിലും സെലേറിയോയിലും ഈ എന്‍ജിന്‍ സ്ഥാനം പിടിച്ചു. 

മാരുതി ബ്രെസ, ഇഗ്നീസ്, സെലേറിയോ എക്‌സ്, എന്നീ വാഹനങ്ങളുടെ ബിഎസ്-6 എന്‍ജിന്‍ മോഡലുകള്‍ അടുത്തിടെയാണ് നിരത്തുകളിലെത്തിയത്. കോംപാക്ട് എസ്‌യുവിയായ ബ്രെസയുടെ പെട്രോള്‍ മോഡലാണ് ബിഎസ്-6 എന്‍ജിനില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, ബിഎസ്6 പെട്രോള്‍ എന്‍ജിനിലുള്ള എസ്‌ക്രോസ് ഏപ്രില്‍ അവസാനത്തോടെ നിരത്തുകളിലെത്തും.

Source: NDTV Car and Bike

Content Highlights: Maruti Suzuki Sells Over 7.5 Lakh BS6 Vehicles In India Ahead Of Deadline