ലോക്ക്ഡൗണിനുശേഷം ഇന്ത്യയിലെ വാഹന വിപണിയില്‍ നേട്ടമുണ്ടാകുമെന്ന് പ്രവചനങ്ങള്‍ ശരിവെച്ച് മാരുതിയുടെ മേയ് മാസത്തെ വില്‍പ്പന. മൂന്നാംഘട്ട ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ വില്‍പ്പന ആരംഭിച്ച മാരുതി മേയ് മാസത്തില്‍ 18,539 വാഹനങ്ങള്‍ നിരത്തിലെത്തിച്ചു. ഇതില്‍ 13,865 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെത്തിയത്.
2019 മേയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. 1,25,552 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മേയില്‍ മാരുതി വിറ്റഴിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ആശ്വാസമാണ് നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്. മേയ് മാസത്തില്‍ മാരുതി 4651 വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലാണ് രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പോലും ഈ മാസം 83,742 വാഹനങ്ങള്‍ മാരുതിയില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്നു. വാഹനങ്ങള്‍ ബുക്കു ചെയ്യുന്നതിായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കാര്യക്ഷമമാക്കുകയും മികച്ച ബുക്കിങ്ങ് ലഭിക്കുകയും ചെയ്തത് വരും മാസങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേയ് മാസത്തില്‍ മാരുതിയുടെ പ്ലാന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. റെഡ് സോണ്‍ മേഖലകളില്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും മേയ് പകുതിയോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം.
ഇതിനുപുറമെ, മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസും വാറണ്ടിയും നഷ്ടപ്പെട്ട വാഹനങ്ങള്‍ക്ക് സര്‍വീസ് ചെയ്യുന്നതിനും വാറണ്ടി പുതുക്കുന്നതിനും ജൂണ്‍ 30 വരെ മാരുതി സമയം അനുവദിച്ചിട്ടുണ്ട്. മാരുതിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഈ സേവനം ലഭ്യമാക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Maruti Suzuki Sells 18539 Vehicles In May
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..