മാരുതി ആൾട്ടോ കെ10 | ഫോട്ടോ: സി.എച്ച്. ഷഹീർ
മാരുതി സുസുക്കിയുടെ കാറുകള്‍ പരിശോധനയ്ക്കായി വീണ്ടും തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് കണ്ട്രോളില് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 17,362 വാഹനങ്ങളാണ് മാരുതി തിരിച്ച് വിളിച്ചിരിക്കുന്നത്. മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോ കെ10, എസ്-പ്രെസോ, ഇക്കോ, ബലേനൊ, ബ്രെസ, ഏറ്റവുമൊടുവില്‍ നിരത്തുകളിലെത്തിയ ഗ്രാന്റ് വിത്താര തുടങ്ങിയ വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിവരം.
2022 ഡിസംബര്‍ എട്ട് മുതല്‍ 2023 ജനുവരി 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളിലെ എയര്‍ബാഗ് കണ്ട്രോള് യൂണിറ്റിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. പ്രധാനമായും പരിശോധനകള്‍ക്കായാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. അതേസമയം, തകരാര്‍ കണ്ടെത്തുകയാണെങ്കില്‍ ഇത് സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നാണ് മാരുതി സുസുക്കി ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നത്.
വളരെ ചുരുക്കമായി മാത്രമേ എയര്‍ബാഗ് കണ്ട്രോള് സംവിധാനത്തിന് തകരാര്‍ സംഭവിക്കൂ. അതേസമയം, ഈ തകരാറുള്ള വാഹനത്തിന് അപകടമുണ്ടായാല്‍ എയര്‍ബാഗും സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകളും പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. തകരാര്‍ കണ്ടെത്തിയ വാഹനങ്ങളുടെ ഉടമകളെ കമ്പനിയുടെ അധികൃതരോ ഡീലര്‍ഷിപ്പ് ജീവനക്കാരോ ഇക്കാര്യം അറിയിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.
Content Highlights: Maruti suzuki recalls 17,362 vehicle due to airbag control defect
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..