.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എയര്‍ബാഗ് കണ്ട്രോളില് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതിയുടെ ആള്‍ട്ടോ മുതല്‍ ഗ്രാന്റ് വിത്താര വരെ 17,362 വാഹനങ്ങള്‍ മാരുതി സുസുക്കി തിരിച്ച് വിളിച്ചത്. ഇത് ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പ് വീണ്ടും തിരിച്ച് വിളിക്കല് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇത്തവണ മാരുതിയുടെ എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താരയാണ് പരിശോധനകള്‍ക്കായി തിരിച്ച് വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാഹനത്തിലേയും സുരക്ഷ ഫീച്ചറില്‍ തന്നെയാണ് വീഴ്ച സംഭവിച്ചിട്ടുള്ളത്. ഗ്രാന്റ് വിത്താരയിലെ റിയര്‍ സീറ്റ് ബെല്‍റ്റ് മൗണ്ടിങ്ങ് ബ്രാക്കറ്റിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് 11,177 വാഹനങ്ങളാണ് പരിശോധനയ്ക്കായി തിരിച്ചെത്തിക്കാന്‍ മാരുതി അറിയിച്ചിരിക്കുന്നത്. തകരാര്‍ അപൂര്‍വ്വമായി മാത്രമേ സംഭവിക്കൂവെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് ഉണ്ടായാല്‍ സീറ്റ് ബെല്‍റ്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നും കമ്പനി അറിയിച്ചു.
2022 ഓഗസ്റ്റ് എട്ടിനും നവംബര്‍ 15-നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള 11,177 ഗ്രാന്റ് വിത്താര എസ്.യു.വികളാണ് പരിശോധനയ്ക്കായി എത്തിക്കേണ്ടതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയമാക്കേണ്ട വാഹനങ്ങളുടെ ഉടമകളെ അംഗീകൃത ഡീലര്‍ഷിപ്പ് വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് നേരിട്ട് ബന്ധപ്പെടുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നുണ്ട്. പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയാല്‍ ഇത് സൗജന്യമായി പരിഹരിച്ച് നല്‍കുകയും ചെയ്യും.
Content Highlights: Maruti Suzuki recalls 11,177 Grand Vitara SUV's due to defect in seat belt mounting brackets
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..