കൂപ്പെ ഡിസൈനില്‍ ഒരു ക്രോസ്ഓവര്‍; ബലേനൊ ക്രോസുമായി മാരുതി സുസുക്കി, 2023-ല്‍ എത്തും


ഈ വാഹനം 2023 ആദ്യം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചനകള്‍.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്ത്യന്‍ നിരത്തുകളില്‍ എത്തിയ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഏറ്റവുമധികം സ്വീകാര്യത സ്വന്തമാക്കിയ വാഹനമാണ് ബലേനൊ. ഹാച്ച്ബാക്കായി എത്തി ജനപ്രീതി സ്വന്തമാക്കിയ ഈ വാഹനത്തെ അടിസ്ഥാനമാക്കി ക്രോസ്ഓവര്‍ മോഡല്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് മാരുതി എന്നാണ് വിവരം. വൈ.ടി.ബി. എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഈ മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് ബലേനൊ ക്രോസ് എന്ന പേര് നല്‍കിയേക്കുമെന്നാണ് സൂചനകള്‍.

വൈ.ടി.ബി. ക്രോസ് ഓവര്‍ മോഡല്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വാഹനം 2023 ആദ്യം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചനകള്‍. ഇതിനുശേഷം 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നിരത്തുകളിലും പ്രതീക്ഷിക്കാം. ഗ്രാന്റ് വിത്താരയുമായി ഡിസൈന്‍ പങ്കിടുന്നതിനൊപ്പം കൂപ്പെ മാതൃകയിലായിരിക്കും ബോഡി ഒരുങ്ങുകയെന്നും വിവരമുണ്ട്.

2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പ്രദര്‍ശനത്തിനെത്തിച്ച ഫ്യൂച്ചറോ-ഇ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും വൈ.ടി.ബി. എന്ന കോഡ്‌നെയിമില്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍. ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ക്രോമിയം പതിപ്പിച്ച ഗ്രില്ല്, വലിയ എയര്‍ഡാം, വീല്‍ ആര്‍ച്ചുകള്‍, ഡയമണ്ട് കട്ട് അലോയി വീല്‍, എല്‍.ഇ.ഡി. ഇന്റിക്കേറ്ററുകള്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍ എന്നിവയായിരിക്കും ഡിസൈന്‍ ഹൈലൈറ്റ്.

ഇന്റീരിയറിന്റെ ഡിസൈനും ഫീച്ചറുകളും സംബന്ധിച്ച് യാതൊരു വെളിപ്പെടുത്തലും ഇന്നോളമുണ്ടായിട്ടില്ല. എന്നാല്‍, മാരുതിയില്‍ നിന്ന് അടുത്തിടെ നിരത്തുകളില്‍ എത്തിയ വാഹനങ്ങളില്‍ എല്ലാം കണക്ടഡ് കാര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെ പുതുതലമുറ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ഫീച്ചറുകള്‍ ബലേനൊ ക്രോസിലും ഒരുക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകളും ഈ ക്രോസ്ഓവറില്‍ ഒരുങ്ങും.

മാരുതിയുടെ ബ്രെസ, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ15സി നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. അതിനുപുറമെ, ബലേനോ ആര്‍.എസ്. പതിപ്പില്‍ നല്‍കിയിരുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനിലും ഈ വാഹനം എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനൊയിക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലായിരിക്കും ബലേനൊ ക്രോസും എത്തുക.

Content Highlights: Maruti suzuki planning to launch a cross over Baleno Cross, Maruti Baleno Cross, Coupe Car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented