ബൈക്ക് പോലെ മൈലേജ് തരുന്ന കാര്‍; 35 കി.മീ. ഇന്ധനക്ഷമതയുമായി സ്വിഫ്റ്റും ഡിസയറും


ഗ്രാന്റ് വിത്താര എന്ന മിഡ്‌സൈസ് എസ്.യു.വിയാണ് മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് മോഡല്‍.

പ്രതീകാത്മക ചിത്രം | Photo: Global Suzuki

നേക്കഡ് ബൈക്ക് ശ്രേണിയില്‍ ഇന്ത്യയില്‍ എത്തുന്ന ബൈക്കുകള്‍ക്ക് 35 മുതല്‍ 50 കിലോമീറ്റര്‍ വരെയൊക്കെയാണ് മൈലേജ്. ഈ ഇന്ധനക്ഷമതയില്‍ ഒരു കാര്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ഇത് തീരെ ചെറിയ വാഹനമൊന്നുമല്ല, പ്രീമിയം സെഗ്മെന്റില്‍ പോലും ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഹാച്ച്ബാക്കുകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, ഡിസയര്‍ എന്നീ വാഹനങ്ങളാണ് 35 കിലോമീറ്റര്‍ മൈലേജുമായി എത്തുന്നത്.

മൈല്‍ഡ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്വന്തമായുണ്ടെങ്കിലും ഗ്രാന്റ് വിത്താര എന്ന മിഡ്‌സൈസ് എസ്.യു.വിയാണ് മാരുതി സുസുക്കിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് മോഡല്‍. ഇത്രയും വലിയ വാഹനമായിരുന്നിട്ടും ഇതിന് ലഭിക്കുന്നത് 28 കിലോമീറ്റര്‍ മൈലേജാണ്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള അതേ സാങ്കേതികവിദ്യ തന്നെയാണ് മാരുതി സ്വിഫ്റ്റിലും ഡിസയറിലും നല്‍കാനൊരുങ്ങുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നതോടെ ഈ വാഹനത്തിന്റെ വില ഭയങ്കരമായി വര്‍ധിക്കുമെന്ന ആശങ്കയും വേണ്ട. നിലവിലെ മോഡലിന്റെ വിലയില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപയോളം മാത്രമേ വര്‍ധിപ്പിക്കൂവെന്നാണ് വിലയിരുത്തലുകള്‍. 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കാമെന്നാണ് അഭ്യൂഹങ്ങള്‍. ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും മാരുതിയുടെ ഭാവി പദ്ധതിയില്‍ ഇതും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 12V എസ്.എച്ച്.വി.എസ്. ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഹൈബ്രിഡ് മോഡലില്‍ നല്‍കുകയെന്നാണ് സൂചന. 48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ചേര്‍ന്നാണ് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുകയും അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ചെയ്യും.

സ്വിഫ്റ്റിന്റെ ഹൈബ്രിഡ് മോഡല്‍ സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ വാഹനത്തിനൊപ്പം സ്വിഫ്റ്റിന്റെ സെഡാന്‍ പതിപ്പ് ഡിസയറിലും ഇന്ത്യയില്‍ ഈ സംവിധാനം നല്‍കും. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന ഹൈബ്രിഡ് സ്വിഫ്റ്റിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുക.

Content Highlights: Maruti suzuki planning to bring hybrid engine swif and dezire to Indian market, Swift Hybrid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented