മാരുതി സുസുക്കി നെക്‌സ | Photo: Maruti Suzuki
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം വാഹനങ്ങള്‍ മാത്രം നിരത്തുകളില്‍ എത്തിച്ച വില്‍പ്പന ശൃംഖലയാണ് നെക്‌സ. എട്ടാം വയസിലേക്ക് പ്രവേശിക്കുന്ന നെക്‌സയിലൂടെ 20 ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയെന്ന് മാരുതി സുസുക്കി അറിയിച്ചു. രാജ്യത്ത് ഏറ്റവുമധികം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്ന മാരുതി സുസുക്കിയുടെ മൊത്ത വില്‍പ്പനയുടെ 20 ശതമാനം നെക്സയിലൂടെയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പ്രീമിയം വാഹനങ്ങള്‍ മാത്രം വില്‍ക്കുന്നതിനായി 2015 ജൂലൈയിലാണ് മാരുതി സുസുക്കി പ്രത്യേകം വില്‍പ്പന ശൃംഖല ആരംഭിച്ചത്. എസ്-ക്രോസ് എന്ന ക്രോസ്-ഓവര്‍ മോഡലാണ് ആദ്യമായി നെക്സ്യിലൂടെ വില്‍പ്പനയ്ക്ക് എത്തിയ വാഹനം. ഇതിനുപിന്നാലെ 2015-ല്‍ തന്നെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയും നെക്‌സയിലൂടെ നിരത്തുകളില്‍ എത്തിത്തുടങ്ങി. ഇഗ്‌നീസ്, സിയാസ്, എക്സ്.എല്‍.6 തുടങ്ങിയ വാഹനങ്ങള്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ എത്തിയിരുന്നു.
പിന്നീട് ഈ വാഹനങ്ങളുടെ മുഖം മിനുക്കിയ പതിപ്പുകളാണ് നെക്‌സയിലൂടെ എത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം മാരുതി സുസുക്കിയുടെ ആദ്യ മിഡ്-സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താര നെക്‌സ ശ്രേണിയിലേക്ക് എത്തുകയായിരുന്നു. 2023-ല്‍ രണ്ട് പുതിയ മോഡലുകളും നെക്‌സയില്‍ എത്തുന്നുണ്ട്. ക്രോസ് ഓവര്‍ മോഡലായ ഫ്രോങ്‌സ്, എസ്.യു.വി. മോഡലായ ജിമ്‌നി എന്നിവയാണ് ഈ വര്‍ഷം നെക്‌സയിലൂടെ വില്‍പ്പനയ്ക്ക് എത്തുന്നത്.
വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ രാജ്യത്തെ 280-ല്‍ അധികം നഗരങ്ങളിലായി 440 ഷോറൂമുകള്‍ നെക്‌സയുടേതായി ഉണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. യുവ ഉപയോക്താക്കളെ മാരുതിയിലേക്ക് ആകര്‍ഷിക്കാന്‍ നെക്‌സയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. നെക്‌സയുടെ ഉപയോക്താക്കളില്‍ 50 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണെന്നാണ് നിരീക്ഷണം. ഈ വര്‍ഷത്തെ രണ്ട് വാഹനങ്ങള്‍ കൂടി ആകുന്നതോടെ ഇത് ഉയരുമെന്നാണ് പ്രതീക്ഷ.
മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതും സ്റ്റൈലിഷ് ആയിട്ടുള്ളതുമായ വാഹനങ്ങള്‍ക്ക് മാത്രമായാണ് നെക്‌സ എന്ന ആശയം ഒരുക്കിയത്. എട്ട് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചതോടെ ഈ ആശയം വലിയ വിജയമായിരുന്നെന്ന തെളിയിച്ചിരിക്കുകയാണ്. ഉപയോക്താക്കളുടെ സന്തോഷത്തിനായി തുടര്‍ന്നും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുമെന്നും മാരുതി സുസുക്കി മാര്‍ക്കറ്റിങ്ങ് സെയില്‍സ് മേധാവി ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.
Content Highlights: Maruti suzuki NEXA celebrates 2 million customers, 20 lakhs sales milestone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..