മൈലേജ് 30 കിലോ മീറ്റര്‍ വരെ, ഞെട്ടിച്ച് ബലേനൊ, എക്‌സ്.എല്‍.6 സി.എന്‍.ജി. മോഡലുകള്‍


രണ്ട് വേരിയന്റുകളിലാണ് ബലേനൊ സി.എന്‍.ജി. എത്തുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഡെല്‍റ്റ്, സെറ്റ എന്നീ വേരിയന്റുകളാണവ.

മാരുതി അവതരിപ്പിച്ച എക്‌സ്.എൽ.6, ബലേനൊ വാഹനങ്ങളുടെ സി.എൻ.ജി | Photo: Nexa Experience

മാരുതി സുസുക്കി ബജറ്റ് കാറുകളില്‍ ഭൂരിഭാഗം മോഡലുകളുടെയും സി.എന്‍.ജി. പതിപ്പുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുകയും സി.എന്‍.ജിക്ക് താരതമ്യേനയുള്ള വില കുറവും ഈ വാഹനത്തിന്റെ വില്‍പ്പനക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രീമിയം റേഞ്ചിലെ വാഹനങ്ങളുടെയും സി.എന്‍.ജി. പതിപ്പ് എത്തിക്കുകയാണ് മാരുതി സുസുക്കി.

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെ എത്തുന്ന ബലേനൊ ഹാച്ച്ബാക്ക്, എക്‌സ്.എല്‍.6 എം.പി.വി. എന്നീ വാഹനങ്ങളുടെ സി.എന്‍.ജി. പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സ്.എല്‍6-ലെ ഉയര്‍ന്ന വേരിയന്റായ സെറ്റയിലാണ് സി.എന്‍.ജി. നല്‍കിയിട്ടുള്ളത്. 12.24 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. പെട്രോള്‍ സെറ്റ മോഡലിനെക്കാള്‍ 96,000 രൂപ അധിക വിലയാണ് സി.എന്‍.ജി. പതിപ്പിന്.അതേസമയം, രണ്ട് വേരിയന്റുകളിലാണ് ബലേനൊ സി.എന്‍.ജി. എത്തുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഡെല്‍റ്റ്, സെറ്റ എന്നീ വേരിയന്റുകളാണവ. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 8.28 ലക്ഷം രൂപയും 9.21 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. രണ്ട് വേരിയന്റുകള്‍ക്ക് പെട്രോള്‍ മോഡലിനെക്കാള്‍ 95,000 രൂപയാണ് അധിക വില വരുന്നത്. ബലേനൊ, എക്‌സ്.എല്‍.6 വേരിയന്റുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഉപയോക്താക്കളെ ഞെട്ടിക്കുന്ന ഇന്ധനക്ഷമതയാണ് രണ്ട് സി.എന്‍.ജി. വാഹനങ്ങളുടെയും സവിശേഷത. ബലേനൊ സി.എന്‍.ജിക്ക് 30.61 കിലോ മീറ്ററും എക്‌സ്.എല്‍.6-ന് 26.32 കിലോ മീറ്ററുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന മൈലേജ്. ഇതോടെ ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള വാഹനമെന്ന വിശേഷണം എക്‌സ്.എല്‍.6 സി.എന്‍.ജിക്ക് ലഭിക്കും. ഹാച്ച്ബാക്കില്‍ ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്ന വാഹനങ്ങളുടെ പട്ടികയും ബലേനൊ സി.എന്‍.ജിയും ഇടംപിടിക്കും.

സി.എന്‍.ജി. കിറ്റ് നല്‍കിയതല്ലാതെ മെക്കാനിക്കലായി രണ്ട് മോഡലിലും മാറ്റം വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് ബലേനൊയില്‍ നല്‍കിയിട്ടുള്ളത്. ഇത് 77.49 പി.എസ്. പവറും 98.5 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 1.5 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് എക്‌സ്.എല്‍.6-ല്‍ ഉള്ളത്. ഇത് 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫീച്ചറുകളും റെഗുലര്‍ മോഡലിലേത് തുടരുന്നുണ്ട്.

Content Highlights: Maruti Suzuki Launched CNG Version Of Baleno and XL6 in india, Maruti XL6, Maruti Baleno


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented