കരുത്തുറപ്പിക്കാന്‍ ലഡാക്ക് കീഴടക്കി മാരുതി ജിമ്‌നി; കൂടെയോടി ഗ്രാന്റ് വിത്താരയും


വാഹനങ്ങളിലെ ഹൈ ആള്‍ട്ടിട്യൂഡ് ടെസ്റ്റ് നടത്തുന്നതിനായാണ് ജിമ്‌നിയെ ലഡാക്കില്‍ എത്തിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

മാരുതി ജിമ്‌നി പരീക്ഷണയോട്ടത്തിൽ | Photo: Instagram/ Indian Car Fundamentals

നി ഒരിക്കല്‍ കൂടി മാരുതി സുസുക്കി ഇന്ത്യക്കാരെ പറഞ്ഞുപറ്റിക്കില്ലെന്ന് വിശ്വസിക്കാം. രണ്ട് വര്‍ഷത്തിന് മുകളിലായി ഇന്ത്യയിലെ വാഹനപ്രേമികള്‍ സ്വന്തമാക്കാനും ഒരുനോക്ക് കാണാനും കാത്തിരിക്കുന്ന മാരുതി സുസുക്കി ജിമ്നി 2023-ല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ടുകള്‍. ഇത് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

സാധാരണയായി നിരത്തുകളില്‍ നടത്തുന്ന പരീക്ഷണയോട്ടത്തില്‍ നിന്ന് ഒരു പടികൂടി കടന്ന് ഉയര്‍ന്ന മേഖലയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലഡാക്കിലെ മലനിരകളിലൂടെയാണ് മൂടിക്കെട്ടിയ നിലയില്‍ ജിമ്‌നി പരീക്ഷണയോട്ടം നടത്തുന്നത്. മാരുതി സുസുക്കിയില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ ഗ്രാന്റ് വിത്താരയും പരീക്ഷണയോട്ടത്തില്‍ ജിമ്‌നിയെ അനുഗമിക്കുന്നുണ്ട്. ഇതിനുപിന്നിലായി ഒരു ഥാറിനേയും കാണാം.വാഹനങ്ങളിലെ ഹൈ ആള്‍ട്ടിട്യൂഡ് ടെസ്റ്റ് നടത്തുന്നതിനായാണ് ജിമ്‌നിയെ ലഡാക്കില്‍ എത്തിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. പ്രതികൂല കാലാവസ്ഥയില്‍ നടത്തുന്ന പരീക്ഷണയോട്ടത്തിന്റെ ഭാഗമായാണ് ലഡാക്കിലെ ഓട്ടം. ഇതിനുപുറമെ, എന്‍ജിന്റെ താപനിലയിലുണ്ടാകുന്ന മാറ്റം, വാഹനത്തിന്റെ ക്യാബിനിനുള്ളില്‍ ഉണ്ടാകുന്ന താപവ്യതിയാനം എന്നിവയും ഈ പരീക്ഷണത്തില്‍ ഉള്‍പ്പെടും. ഇത് വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും വാഹനം വിപണിയില്‍ എത്തുക.

മാരുതി ജിപ്‌സിയുടെ പകരക്കാരനായി നിരത്തുകളില്‍ എത്തുന്നതിനാല്‍ തന്നെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഈ വാഹനത്തില്‍ ഉറപ്പാണ്. മാരുതിയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ ഗ്രിപ്പ് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ് ചെയ്ത സാങ്കേതികവിദ്യയായിരിക്കും ജിമ്‌നിയില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഓള്‍ ഗ്രിപ്പ് പ്രോ എന്നായിരിക്കും ഇതിനെ വിശേഷിപ്പിക്കുകയെന്നും വിലയിരുത്തലുകളുണ്ട്.

ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ജിമ്നി സിയേറയെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുങ്ങുന്നത്. ത്രീ ഡോര്‍ മോഡലിനെക്കാള്‍ 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിമ്നിക്കുള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ലുക്കിലും ഫീച്ചറുകളിലും ത്രീ ഡോര്‍ ജിമ്നിക്ക് സമാനമാണ് പുതിയ ഫൈവ് ഡോര്‍ മോഡലും. അതേസമയം, മുന്നിലെ ബമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കാം. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ ഇവയിലെ പുതുമകളാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എ.സി.വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഫീച്ചറുകളിലെ ഹൈലൈറ്റാകും.

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 ബി.എച്ച്.പി. പവറും 130 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് വിവരം. വിദേശ വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിമ്നിയില്‍ നല്‍കിയിട്ടുള്ളത്.

Article Source: Autocar India, Image: Indian Car Fundamentals

Content Highlights: Maruti Suzuki Jimny Undergoes high altitude test run at ladakh, Maruti Jimny


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented