ജനുവരിയില്‍ എത്തും, നെക്‌സയില്‍ വില്‍ക്കും; ഇന്ത്യയുടെ മാരുതി ജിമ്‌നിയുടെ കാത്തിരിപ്പിന് വിരാമം


ജിമ്‌നിക്കായുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ വാഹനം ഇന്ത്യക്കാര്‍ക്ക് മാത്രം കിട്ടാകനിയായി അവശേഷിച്ചു.

സുസുക്കി ജിമ്‌നി | Photo: Global Suzuki

ലൈഫ് സ്റ്റൈല്‍ എസ്.യു.വിയെന്നോ ഓഫ് റോഡ് വാഹനമെന്നോ വിശേഷിപ്പിക്കാവുന്ന വാഹനമാണ് മാരുതി സുസുക്കി ജിമ്‌നി. മാരുതിയുടെ ജിപ്‌സി നിരത്തൊഴിഞ്ഞതിന്റെ വിഷമത്തിലായിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നിയുമായി മാരുതി എത്തിയതോടെ ഈ വാഹനം ഉടനെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ജിമ്‌നിക്കായുള്ള കാത്തിരിപ്പ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ വാഹനം ഇന്ത്യക്കാര്‍ക്ക് മാത്രം കിട്ടാക്കനിയായി അവശേഷിച്ചു.

ഇതിനിടെ പലതവണ ജിമ്‌നിയുടെ മൂന്ന് ഡോര്‍ മോഡലും അഞ്ച് ഡോര്‍ പതിപ്പും പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, മാരുതി ജിമ്‌നി ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു എന്ന കേട്ടതോടെ ഇനി ഈ വാഹനം ഇന്ത്യയില്‍ എത്തുമോയെന്ന് സംശയിച്ചവരുമുണ്ട്. ഈ കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ ജിമ്‌നി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതും ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പ്.

ജിമ്‌നി സിയേറയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫൈവ് ഡോര്‍ ജിമ്‌നി ഒരുങ്ങുകയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിമ്‌നിക്കുള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ലുക്കിലും ഫീച്ചറുകളിലും ത്രീ ഡോര്‍ ജിമ്‌നിക്ക് സമാനമാണ് പുതിയ ഫൈവ് ഡോര്‍ മോഡലും. അതേസമയം, മുന്നിലെ ബമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കാം. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ ഇവയിലെ പുതുമകളാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എ.സി.വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഫീച്ചറുകളിലെ ഹൈലൈറ്റാകും.

ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 ബി.എച്ച്.പി. പവറും 130 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് വിവരം. വിദേശ വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയില്‍ നല്‍കിയിട്ടുള്ളത്.

Source: Autocar

Content Highlights: Maruti Suzuki Jimny to be launch in January 2023, Maruti Jimny Five Door Model


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented