പ്രതീകാത്മക ചിത്രം | Photo: Twitter @Maruti_Corp
ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ജിപ്‌സി പിന്‍വലിക്കുമ്പോള്‍ മാരുതി നല്‍കിയ വാക്കാണ് ജിപ്‌സിയെക്കാള്‍ കരുത്തനായി ജിമ്‌നി എത്തിക്കുമെന്ന്. ഈ ഉറപ്പില്‍ ആരംഭിച്ച കാത്തിരിപ്പ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍, അടുത്തിടെ പുറത്തുവന്ന ജിമ്‌നിയുടെ പരീക്ഷണയോട്ട ചിത്രങ്ങളില്‍ നിന്ന് ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്ന വിശ്വാസത്തിലാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍.
യൂറോപ്യന്‍ വിപണികളില്‍ ഈ വര്‍ഷം പകുതിയോടെ ജിമ്‌നിയുടെ ലോങ്ങ് വീല്‍ ബേസ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സുസുക്കി. ഇതിനുപിന്നാലെ ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ജിമ്‌നിയെ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ നിര്‍മാതാക്കള്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ജിമ്‌നിയുടെ അഞ്ച് ഡോര്‍ പതിപ്പായിരിക്കും ഇന്ത്യയില്‍ എത്തുക. ഈ വാഹനം എത്തിക്കുന്നതിനുള്ള ക്വട്ടേഷന്‍ റിക്വസ്റ്റ് ഡീലര്‍ഷിപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇന്ത്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവതരണത്തിന്റെ കൃത്യമായി തിയതി പുറത്തുവന്നിട്ടില്ല. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2022 ജൂലൈ മാസത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.
ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന ജിമ്‌നിയുടെ അഞ്ച് സീറ്റര്‍ പതിപ്പ് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബോക്സി രൂപത്തിലാണ് ജിമ്നി ഒരുങ്ങിയിട്ടുള്ളത്. റൗണ്ട് ഷേപ്പിലുള്ള ഹെഡ്ലാമ്പ്, അഞ്ച് സ്ലാറ്റ് ബ്ലാക്ക് ഗ്രില്ല്, ലോ സെറ്റ് ഫോഗ്ലാമ്പ്, വീതിയുള്ള വീല്‍ ആര്‍ച്ച്, അലോയി വീല്‍, ഹാച്ച്ഡോറില്‍ നല്‍കിയിട്ടുള്ള സ്റ്റെപ്പിനി ടയര്‍ എന്നിവയാണ് ജിമ്‌നിയെ സ്‌റ്റൈലിഷാക്കുന്നത്.
103 ബി.എച്ച്.പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലെത്തുന്ന ഈ വാഹനത്തില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.
Content Highlights: Maruti Suzuki jimny Might Be Launch In Next Year


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..