ജനങ്ങളുടെ ആഗ്രഹം അറിയണം, വിപണിയിലെ സാധ്യതയും; നിരത്തിലേക്ക് എത്തുമോ ജിംനി?


ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടില്ലെങ്കിലും ജിംനി എസ്.യു.വി. മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റില്‍ ഈ വാഹനം നിര്‍മിക്കുന്നുണ്ട്.

മാരുതി ജിംനി | Photo: Global Suzuki

ജിപ്‌സി എന്ന കരുത്തന്‍ വാഹനം നിരത്തൊഴിഞ്ഞപ്പോള്‍ മുതില്‍ മാരുതി സുസുക്കി ഇന്ത്യയിലെ വാഹനപ്രേമികളെ കാണിച്ച് കൊതിപ്പിച്ച വാഹനമാണ് ജിംനി എന്ന എസ്.യു.വി. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തിയതോടെ ജിംനി നിരത്തുകളില്‍ എത്തുമെന്ന വാഹനപ്രേമികളുടെ പ്രതീക്ഷകള്‍ക്കും ചിറക് മുളയ്ക്കുകയായിരുന്നു. എന്നാല്‍, പ്രദര്‍ശിപ്പിച്ച്‌ രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ജിംനി എന്ന സ്വപ്‌നവാഹനം ഇപ്പോഴും ഇന്ത്യന്‍ നിരത്തുകള്‍ക്ക് അന്യമായി തുടരുകയാണ്.

എന്നാല്‍, മാരുതിയുടെ മേധാവി ബിസിനസ് ടുഡേയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ജിംനി എത്തിക്കുന്നത് മാരുതിയുടെ പരിഗണനയിലുണ്ട്. ഇതിനായി മാര്‍ക്കറ്റ് ഫീഡ്ബാക്കുകള്‍ പരിശോധിക്കുകയും എസ്.യു.വി. വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായാണ് ജിംനി എത്തിക്കുന്നതു മാരുതി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ വാഹന വിപണിയില്‍ എസ്.യു.വി. ശ്രേണിയുടെ വിപണിവിഹിതം 32 ശതമാനത്തില്‍നിന്ന് 40 ശതമാനത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിക്ക് ഈ ശ്രേണിയില്‍ രണ്ട് വാഹനങ്ങള്‍ മാത്രമാണുള്ളത്. ഇന്ത്യന്‍ വാഹന വിപണിയില്‍ മൊത്തം 46 എസ്.യു.വി. മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.യു.വി. ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

മാരുതി ജിംനി | Photo: Global Suzuki

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിട്ടില്ലെങ്കിലും ജിംനി എസ്.യു.വി. മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റില്‍ ഈ വാഹനം നിര്‍മിക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജിംനിയുടെ പുതുതലമുറ മോഡല്‍ ഇതിനകം എത്തിയിട്ടുണ്ടെന്നാണ് വിവരം. വിപണി സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ജിംനി ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സ ഡീലര്‍ഷിപ്പിലൂടെ ആയിരിക്കും ജിംനി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ജിംനിയുടെ ത്രീ ഡോര്‍ മോഡലായിരിക്കും ഇന്ത്യയില്‍ എത്തുക. മാരുതിയുടെ ബ്രെസ, സിയാസ്, എസ്-ക്രോസ്, എര്‍ട്ടിഗ എന്നീ മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ജിമ്നിയും എത്തുക. ഇത് 103 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഫോര്‍ വീല്‍ ഡ്രൈവ് മോഡ് പ്രതീക്ഷിക്കാം.

Source: Business Today.in

Content Highlights: Maruti Suzuki Jimny coming to India, Maruti take market feedback and evaluating market plans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented