പുതിയ മാരുതി സുസുക്കി വാഗൺആർ | Photo: Maruti Suzuki
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ചില വാഹനങ്ങള്‍ തിരിച്ച് വിളിക്കാനൊരുങ്ങുന്നു. പിന്‍ഭാഗത്തെ ബ്രേക്കിങ് സംവിധാനത്തില്‍ പിഴവിന് സാധ്യതയുള്ളതിനാല്‍ സര്‍വീസിനായാണ് വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
മാരുതിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലുകളായ വഗണ്‍ആര്‍, ഇഗ്നീസ്, സെലേറിയോ എന്നീ മൂന്ന് ഹാച്ച്ബാക്കുകളാണ് സര്‍വീസിനായി എത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ മൂന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്നാം തീയതി വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളാണ് തിരിച്ച് വിളിച്ചിട്ടുള്ളത്.
9925 വാഹനങ്ങളിലാണ് നിര്‍മാതാക്കള്‍ ഈ തകരാര്‍ സംശയിക്കുന്നതെന്നാണ് വിവരം. പിന്‍ഭാഗത്തെ 'ബ്രേക്ക് അസംബ്ലി പിന്‍'-ലാണ് പിഴവ് സംശയിക്കുന്നത്. ഇത് പൊട്ടാന്‍ സാധ്യതയുണ്ട്. അത് ഭാവിയില്‍ ബ്രേക്കിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഈ പിഴവ് സംശയിക്കുന്ന വാഹനങ്ങളെല്ലാം തിരിച്ചുവിളിക്കുന്നത്.
തിരിച്ച് വിളിച്ചിട്ടുള്ള വാഹനങ്ങളിലെ ബ്രേക്ക് അസംബ്ലി പിന്‍ പരിശോധിച്ച്, പിഴവ് കണ്ടെത്തിയാല്‍ ഇത് സൗജന്യമായി മാറ്റി നല്‍കുമെന്നാണ് മാരുതി സുസുക്കി നല്‍കുന്ന ഉറപ്പ്. ഇതിനായി കമ്പനിയുടെ അംഗീകൃത വര്‍ക്ക്ഷോപ്പുകള്‍ ഉടമകളെ ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Content Highlights: Maruti Suzuki issued a recall due to faulty break assembly pin, Maruti Ignis, Maruti WagonR, Celerio


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..