വാഹനത്തിന്റെ ഉടമയാകാതെ തന്നെ സ്വന്തം പോലെ ഉപയോഗിക്കാന്‍ സഹായിക്കുന്ന കാര്‍ ലീസിങ്ങ് സംവിധാനം ഇന്ത്യയില്‍ ചുവടുറപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ഹൃസ്വകാലത്തേക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്ന കാര്‍ ലീസിങ്ങ് സംവിധാനമൊരുക്കാന്‍ ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ മാരുതിയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്തുടനീളമുള്ള മാരുതിയുടെ ഡീലര്‍ഷിപ്പുകളിലൂടെ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് മാരുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപയോക്താക്കളെ നേടാനാകുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി കാര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവര്‍ മുന്‍പ് തന്നെ ഈ സേവനം പ്രഖ്യാപിച്ചിരുന്നു. സൂം കാര്‍, റേവ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കമ്പനികള്‍ കാര്‍ ലീസിന് നല്‍കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് വാഹനം നല്‍കുന്നതിനായി മാരുതിയും സൂം കാറുമായി സഹകരിക്കുന്നുണ്ട്.
സൂം കാര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വാഹനങ്ങള്‍ നല്കുന്നതില് മാരുതി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് മാരുതിക്കും ഇത്തരം കമ്പനികള്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച കൃത്യമായി വെളിപ്പെടുത്തലുകള്‍ മാരുതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
സാമ്പത്തിക മേഖലയിലുണ്ടായിട്ടുള്ള തളര്‍ച്ചയും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വാഹനമേഖലയ്ക്ക് കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. കാര്‍ ലീസിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Content Highlighst: Maruti Suzuki Is Planning To Establish Car Leasing Facility In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..