മാരുതി സുസുക്കി ബ്രെസ
മാരുതി സുസുക്കിയുടെ വാഹന നിരയിലെ ഗെയിം ചെയ്ഞ്ചര്‍ എന്ന് വിശേഷിപ്പിക്കുന്ന വാഹനമാണ് ബ്രെസ. ഡീസലിലും പെട്രോളിലും തിളങ്ങിയ ഈ വാഹനത്തിന്റെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി. ഒരു കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്ന ഈ വാഹനത്തിന് 9.14 ലക്ഷം രൂപ മുതല്‍ 12.05 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. നാല് വേരിയന്റുകളിലാണ് സി.എന്‍.ജി. ബ്രെസ വിപണിയില്‍ എത്തുന്നത്.
എസ്-സി.എന്‍.ജി. സാങ്കേതികവിദ്യയിലാണ് മാരുതിയുടെ സി.എന്‍.ജി. വാഹനങ്ങള്‍ ഒരുങ്ങിയിട്ടുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള വാഹനം എന്നതിനൊപ്പം ഗ്രീന്‍ മൊബിലിറ്റി എന്ന മാരുതി സുസുക്കിയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായി കൂടെയാണ് ഈ വാഹനം എത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെയാണ് ബ്രെസയുടെ സി.എന്‍.ജി. പതിപ്പും വിപണിയില്‍ എത്തുന്നത്.
ലുക്കില്‍ കാര്യമായ മാറ്റം വരുത്താതെ ആകര്‍ഷകമായ ഫീച്ചറുകള്‍ നിലനിര്‍ത്തിയാണ് ബ്രെസ എത്തിയിട്ടുള്ളത്. ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി സംവിധാനം, സ്മാര്‍ട്ട്‌പ്ലേ പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് പുഷ് സ്റ്റാര്‍ട്ട് സംവിധാനം തുടങ്ങി പുതിയ ബ്രെസയില്‍ നല്‍കിയിരുന്ന ഫീച്ചറുകളില്‍ ഭൂരിഭാഗവും സി.എന്‍.ജി. കരുത്തില്‍ എത്തുന്ന ഈ ബ്രെസയിലും നല്‍കിയിട്ടുണ്ട്.
ബ്രെസയുടെ പെട്രോള്‍ മോഡലിന് സമാനമായി 1.5 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ് വി.വി.ടി. എന്‍ജിനാണ് ഈ വാഹനത്തിനും നല്‍കിയിട്ടുള്ളത്. ഇത് 87 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് സി.എന്‍.ജി. മോഡല്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ പതിപ്പ് 100.6 പി.എസ് പവറും 136 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ബ്രെസയുടെ സി.എന്‍.ജി. മോഡല്‍ എത്തുന്നുള്ളൂ.
Content Highlights: Maruti Suzuki introduces All New Brezza S-CNG
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..