മൈലേജ് 26.6 കിലോ മീറ്റര്‍, ഹൈബ്രിഡിന് പിന്നാലെ സി.എന്‍.ജിയുമായി മാരുതി ഗ്രാന്റ് വിത്താര എത്തി


റെഗുലര്‍ ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.എന്‍.ജി. സംവിധാനവുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്.

മാരുതി സുസുക്കി ഗ്രാന്റ് വിത്താര | Photo: Maruti Suzuki

ന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഏത് കാറുകളെക്കാളും ഉയര്‍ന്ന മൈലേജാണ് മാരുതിയില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മിഡ്-സൈസ് എസ്,യു.വി. മോഡലാണ് ഗ്രാന്റ് വിത്താര നല്‍കുന്നത്. ഹൈബ്രിഡിന്റെ പിന്തുണയിലാണ് 28 കിലോ മീറ്റര്‍ എന്ന മൈലേജ് നല്‍കുന്നതെങ്കില്‍ ഈ സാങ്കേതികവിദ്യ ഇല്ലാതെ ഉയര്‍ന്ന മൈലേജും പ്രകൃതി സൗഹാര്‍ദവുമായി എത്തിയിരിക്കുകയാണ് വീണ്ടും മാരുതിയുടെ ഗ്രാന്റ് വിത്താര എന്ന എസ്.യു.വി.

പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ നിരത്തുകളില്‍ എത്തി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഗ്രാന്റ് വിത്താരയുടെ സി.എന്‍.ജി. മോഡലും എത്തിച്ചിരിക്കുകയാണ് മാരുതി. ഡെല്‍റ്റ, സെറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഗ്രാന്റ് വിത്താര സി.എന്‍.ജി. പതിപ്പിന് യഥാക്രം 12.85 ലക്ഷം രൂപയും 14.84 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മാരുതിയുടെ പുതിയ എസ്-സി.എന്‍.ജി. സാങ്കേതികവിദ്യയുമായാണ് ഈ വാഹനം എത്തിയത്.

റെഗുലര്‍ ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം സി.എന്‍.ജി. സംവിധാനവുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. സി.എന്‍.ജി. മോഡല്‍ 87.83 പി.എസ്. പവറും 121.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഇത് എത്തുന്നത്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 26.6 കിലോമീറ്റര്‍ മൈലേജാണ് ഗ്രാന്റ് വിത്താര സി.എന്‍.ജിയില്‍ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഈ വാഹനം എത്തുന്നുണ്ട്. മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഗ്രാന്റ് വിത്താര ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. മോണോടോണ്‍ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. ഹൈബ്രിഡ് മോഡലിന് 27.97 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

Content Highlights: Maruti Suzuki Grand Vitara S-CNG now available at NEXA, Maruti Grand Vitara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented