ഏറ്റവും കൂടുതല്‍ മൈലേജുള്ള എസ്.യു.വി. ഹിറ്റിലേക്ക്; മാരുതി ഗ്രാന്റ് വിത്താരയ്ക്ക് 33,000 ബുക്കിങ്ങ്


ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്.

മാരുതി സുസുക്കി ഗ്രാന്റ് വിത്താര | Photo: Nexa Experience

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് മാരുതി സുസുക്കിക്ക് പ്രവേശനം ഒരുക്കുന്ന വാഹനമാണ് വരവിനൊരുങ്ങിയിട്ടുള്ള ഗ്രാന്റ് വിത്താര. ജൂലായിയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ വാഹനത്തിന് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ചത് 33,000 ബുക്കിങ്ങുകളാണ്. ഇന്ത്യയിലെ ഉത്സവ സീസണ്‍ കളറാക്കുന്നതിനായി മാരുതി എത്തിക്കുന്ന വാഹനമായിരിക്കും ഗ്രാന്റ് വിത്താരയെന്നാണ് വിവരം. വിലപ്രഖ്യാപനവും അവതരണവും അടുത്ത മാസം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഗ്രാന്റ് വിത്താരയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള 33000 ബുക്കിങ്ങുകളില്‍ 48 ശതമാനവും ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സ്‌ട്രോങ്ങ് ഹൈബ്രിഡ് പതിപ്പിനാണെന്നാണ് വിവരം. സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് മാരുതി സ്വീകരിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

മാരുതിയുടെ വാഹനങ്ങളില്‍ ഏറ്റവും സൗന്ദര്യമുള്ള മോഡല്‍ എന്ന വിശേഷണവും ഗ്രാന്റ് വിത്താരയ്ക്ക് ഇണങ്ങും. ക്രോമിയം ആവരണം നല്‍കി അലങ്കരിച്ചിരിക്കുന്ന ഗ്രില്ല്, മൂന്ന് നിരയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്ലാമ്പ് എന്നിവയാണ് മുഖസൗന്ദര്യമേകുന്നത്. എല്‍.ഇ.ഡിയിലാണ് ടെയ്ല്‍ലാമ്പും ഒരുങ്ങിട്ടുള്ളത്. രണ്ട് ലൈറ്റുകളെ ബന്ധിപ്പിച്ച എല്‍.ഇ.ഡി. സ്ട്രിപ്പും പിന്‍വശത്തിന് അഴകേകും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം തെളിയിക്കുന്ന ഓള്‍ ഗ്രിപ്പ് ബാഡ്ജിങ്ങും ഹൈബ്രിഡ് സാങ്കേതികവിദ്യ തെളിയിക്കുന്ന ഹൈബ്രിഡ് ബാഡ്ജിങ്ങും പിന്‍ഭാഗത്തുണ്ട്.

Content Highlights: Maruti Suzuki Grand Vitara Achieve 33,000 booking before price announcement, Maruti Grand Vitara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented