പേര് വെളിപ്പെടുത്തി, 'ഗ്രാന്റ് വിത്താര'; പുതിയ മിഡ്-സൈസ് എസ്.യു.വിയുടെ ബുക്കിങ്ങ് തുറന്ന് മാരുതി


അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചതായി മാരുതി അറിയിച്ചിട്ടുണ്ട്.

മാരുതി സുസുക്കി ഗ്രാന്റ് വിത്താര | Photo: Maruti Suzuki

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് മാരുതി എത്തിക്കാനൊരുങ്ങുന്ന പുതിയ മോഡലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുസുക്കിയുടെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയിരുന്ന ഗ്രാന്റ് വിത്താര എന്ന പേരിലായിരിക്കും മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്.യു.വി. എത്തുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ ആഗോള അവതരണം ജൂലായ് 20-ന് ഡല്‍ഹിയില്‍ നടക്കുമെന്ന് മാരുതി സുസുക്കി മുമ്പുതന്നെ അറിയിച്ചിരുന്നു.

അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചതായി മാരുതി അറിയിച്ചിട്ടുണ്ട്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുക. അതുകൊണ്ടുതന്നെ നെക്‌സ ഷോറൂമുകളിലും നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും 11000 രൂപ അഡ്വാന്‍സ് തുക അടച്ച് ഗ്രാന്റ് വിത്താര ബുക്കുചെയ്യാന്‍ സാധിക്കും. വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവതരണ വേളയില്‍ പ്രഖ്യാപിക്കും.

സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമായിരിക്കും ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. ബോള്‍ഡ് ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, കരുത്തുറ്റ പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതിയുടെ സാന്നിധ്യം കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ടൊയോട്ട അടുത്തിടെ അവതരിപ്പിച്ച ഹൈറൈഡര്‍ എന്ന വാഹനത്തിനെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് വിത്താരയും ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ഗ്രാന്റ് വിത്താര എത്തുന്നത് മാരുതി സുസുക്കിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്-ക്രോസിന് പകരക്കാരനായായിരിക്കും എന്നും വിലയിരുത്തലുകളുണ്ട്. ജൂണ്‍ 30-ന് പ്രദര്‍ശനത്തിനെത്തിച്ച അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡറും ഓഗസ്റ്റ് മാസത്തോടെ വിപണിയില്‍ എത്തിയേക്കും.

ഹൈറൈഡറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളായിരിക്കും മാരുതി സുസുക്കി ഗ്രാന്റ് വിത്താരയിലും നല്‍കുക. സ്ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും കരുത്തേകുക.
ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ട-മാരുതി മിഡ്-സൈസ് എസ്.യു.വികള്‍ മത്സരിക്കുക.


Watch Video...ഹൈബ്രിഡ് എന്‍ജിന്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് കൂടെ സണ്‍റൂഫും; New Maruti Suzuki Brezza വേറെ ലെവലാണ്

Content Highlights: Maruti Suzuki Grand Vitara A New Breed of SUV in Indian SUV segment-bookings open

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented