ള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മാരുതിയുടെ തുറപ്പുചീട്ടായ എര്‍ട്ടിഗയുടെ രണ്ടാംതലമുറ മോഡല്‍ അവതരിക്കുന്നതിന് മുമ്പെ പുതിയ എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറങ്ങി. എര്‍ട്ടിഗ മിഡ് സ്‌പെക്ക് V വകഭേദത്തിന്റെ അടിസ്ഥാനത്തിലാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തുന്നത്. നിലവിലുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ലിമിറ്റഡിലും തുടരും, വാഹനത്തിന്റെ പുറത്തും അകത്തും ഡിസൈനില്‍ മാത്രമാണ് അല്‍പം മാറ്റങ്ങള്‍.

Ertiga Limited Edition

സ്റ്റാന്റേര്‍ഡ് എയര്‍ട്ടിഗ V പതിപ്പിനെക്കാള്‍ 14000 രൂപയോളം ലിമിറ്റഡിന് കൂടുതലാണ്. പെട്രോള്‍ മോഡലിന് 7.80 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന്‌ 9.71 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മെറൂണ്‍, സില്‍ക്കി ഗ്രേ, സുപ്പീരിയര്‍ വൈറ്റ് എന്നീ മൂന്ന് പുതിയ നിറങ്ങളില്‍ വാഹനം ലഭ്യമാകും. ഫോഗ് ലാംമ്പ് വെസലില്‍ ക്രോം ഫിനിഷിങ്, ക്രോം ആവരണത്താലുള്ള സൈഡ് മൗള്‍ഡിങ്, പുതിയ അലോയി വീല്‍, റിയര്‍ സ്‌പോയിലര്‍, ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് എന്നിവ ലിമിറ്റഡ് എഡിഷന് പുതുമ നല്‍കും. 

പുതിയ ഡാര്‍ക്ക് മെറൂണ്‍ സീറ്റ് കവര്‍, സെന്റര്‍ കണ്‍സോളിലെ വുഡണ്‍ വര്‍ക്ക്, ഡ്യുവല്‍ ടോണ്‍ സ്റ്റിയറിങ് കവര്‍, ഫ്രണ്ട് ആംറസ്റ്റ്, ആംമ്പിയന്റ് ലൈറ്റിങ് എന്നിവയാണ് അകത്തെ മാറ്റങ്ങള്‍. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 92 എച്ച്പി പവറും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 എച്ച്പി പവറും നല്‍കും. രണ്ടിലും 5 സ്പീഡ് മാനുവലാണ്‌ ട്രാന്‍സ്മിഷന്‍. പെട്രോളില്‍ ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷണലായും ലഭിക്കും. ലിമിറ്റഡ് എഡിഷന് പിന്നാലെ പുതുതലമുറ എര്‍ട്ടിഗ ദീപാവലിയോടെ വിപണിയിലെത്താനിരിക്കുകയാണ്. 

​Ertiga Limited Edition​

Content Highlights; Maruti Suzuki Ertiga Limited Edition launched