പ്രതീകാത്മക ചിത്രം | Photo: SIB/Maruti Suzuki
മാരുതിയുടെ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണപത്രം ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഡീലര്‍ഷിപ്പ് തലത്തിലുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഓട്ടോ റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് സംവിധാനവും ഒരുക്കുന്നതിനാണ് ഈ സഹകരണം പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഡീലര്‍മാരുടെ വാഹന ഇന്‍വെന്ററി ഫണ്ടിങ്ങ് കാര്യക്ഷമമാക്കുന്നതിനും മാരുതി ഉപയോക്താക്കള്‍ക്ക് മികച്ച റീട്ടെയില്‍ ഫിനാന്‍സിങ്ങ് നല്‍കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി സെയില്‍സ് വിഭാഗം മേധാവി ശശാങ്ക് ശ്രീവാസ്തവ, സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഭുവന്‍ ധീര്‍, മാരുതി സുസുക്കി വൈസ് പ്രസിഡന്റ് വികാസ് കോഹ്‌ലി തുടങ്ങിയവരും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി, സി.ഇ.ഒ. എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണപ്പത്രം ഒപ്പിട്ടത്.
മാരുതി സുസുക്കിയുടെ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ നേട്ടം ലഭിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം സഹായിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള പങ്കാളിത്തം ഏറെ അഭിമാനകരമാണെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ്ങ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഈ കൂട്ടുകെട്ടിലൂടെ ഏറ്റവും സൗകര്യപ്രദവും സമഗ്രവുമായ സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കാനാണ് ബാങ്ക് പദ്ധതി ഒരുക്കുന്നതെന്നും, ഈ പങ്കാളിത്തത്തിലൂടെ രണ്ട് കമ്പനികള്‍ക്ക് ബിസിനസ് വളര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Maruti Suzuki enters into a MOU with South Indian Bank for Dealer and Retail Car financing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..