ഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞ സെഡാന്‍ എന്ന ബഹുമതി മാരുതി സിയാസിന് സ്വന്തം. 2018-19 സാമ്പത്തിക വര്‍ഷം 46,000 സിയാസാണ് നിരത്തിലെത്തിയത്. ഇതുവഴി സെഡാന്‍ വിപണിയുടെ 30 ശതമാനം സിയാസിന്റെ കൈപ്പിടിയിലായി.

2014-ല്‍ പുറത്തിറക്കിയ സിയാസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും 2.56 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ 48 ശതമാനവും ടോപ്പ് എന്‍ഡ് വേരിയന്റാണ്. ഇതില്‍ തന്നെ 31 ശതമാനം ആളുകള്‍ തിരഞ്ഞെടുത്തത് മാരുതിയുടെ നെക്‌സ ബ്ലു നിറമായിരുന്നു.

സിയാസിന്റെ രണ്ടാം തലമുറ മോഡലാണ് ഇപ്പോള്‍ നിരത്തിലുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഡിസൈന്‍ മാറ്റങ്ങള്‍ നല്‍കി സിയാസിന്റെ രണ്ടാംതലമുറ എത്തിയത്. ഇതിന് പിന്നാലെ സിയാസിന്റെ പെട്രോള്‍ ഡീസല്‍ മോഡലുകളില്‍ 1.5 ലിറ്റര്‍ എന്‍ജിനുകളും നല്‍കിയിട്ടുണ്ട്.

സുരക്ഷ ശക്തമാക്കുന്നതിനും മറ്റുമായുള്ള ഫീച്ചറുകളും മറ്റും രണ്ടാം വരവിലാണ് കൂടുതല്‍ ശക്തമായത്. എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗ്, സ്പീഡ് വാണിങ്ങ് അലേര്‍ട്ട് എന്നിവ ഈ വാഹനത്തിലെ അടിസ്ഥാന ഫീച്ചറുകളാണ്.

ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ വാഹനങ്ങളാണ് ഇന്ത്യയില്‍ സിയാസിന്റെ പ്രധാന എതിരാളികള്‍.

Content Highlights: Maruti Suzuki Ciaz Top Selling Compact Sedan With 30% Market Share