മാരുതി സിയാസ് | Photo: Maruti Suzuki
മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ മൂന്നാമതായി ഒരുങ്ങുന്ന മോഡലായ ടൊയോട്ട ബെല്‍റ്റ 2021 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മാരുതിയുടെ സെഡാന് മോഡലായ സിയാസിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം ഒരുങ്ങുക. അടുത്തിടെയാണ് ഇരുകമ്പനികളുടെയും കൂട്ടുക്കെട്ടില്‍ മൂന്നാമത്തെ മോഡല്‍ ഒരുങ്ങുന്നതായി സൂചനകള്‍ ലഭിച്ചത്.
ടൊയോട്ട മോട്ടോര്‍ കോര്പറേഷന് ബെല്‍റ്റ എന്ന പേരിന് ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയതോടെയാണ് സിയാസിന്റെ റീ-ബാഡ്ജിങ്ങ് പതിപ്പിന് ഈ പേര് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യയിലെ സെഡാന് ശ്രേണയില്‍ ടൊയോട്ടയുടെ പ്രതിനിധിയായുള്ള യാരിസ് എന്ന മോഡലിന് പകരകാരനായായിരിക്കും ബെല്‍റ്റ എത്തുകയെന്നും സൂചനകളുണ്ട്.
പ്രീമിയം സെഡാന് ശ്രേണിയിലാണ് ബെല്‍റ്റ എത്തുന്നത്. എന്നാല്‍, ഗ്രില്ല്, ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് എന്നിവയുടെ ഡിസൈനില്‍ മാറ്റം വരുത്തിയേക്കില്ല. ക്രോമിയം ആവരണം നല്‍കിയുള്ള ടൊയോട്ട ലോഗോ ആയിരിക്കും മുഖഭാവത്തില്‍ വരുത്തുന്ന പുതുമ. പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന അലോയി വീലുകളും ബെല്റ്റയില് നല്‍കും.
പ്രീമിയം വാഹനമായതിനാല്‍ തന്നെ അകത്തളത്തില്‍ ആഡംബര ഭാവം തുടരും. സിയാസിന്റെ അതേ ഇന്റീരിയറായിരിക്കും ബെല്‍റ്റയിലും നല്‍കുക. ഉയര്‍ന്ന വകഭേദത്തില്‍ ലെതര്‍ സീറ്റ്, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഹൈറ്റ് അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
മെക്കാനിക്കല്‍ ഫീച്ചറുകളിലും ടൊയോട്ട മാറ്റം വരുത്തിയേക്കില്ല. 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് സിയാസിന് കരുത്തേകുന്നത്. ഇത് 104.7 പി.എസ്.പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകളാണ് സിയാസിലെ ട്രാന്സ്മിഷന്.
Source: Autocar India
Content Highlights: Maruti Suzuki Ciaz Rebadging Model Toyota Belta To Launch On August
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..