ബ്രെസയും ബലേനൊയും കുതിച്ചു; മാരുതി കാറുകള്‍ക്കായി കാത്തിരിക്കുന്നത് 4 ലക്ഷത്തോളം പേര്‍


നിലവില്‍ ലഭിച്ചിട്ടുള്ള ബുക്കിങ്ങില്‍ 33 ശതമാനവും സി.എന്‍.ജി. വാഹനങ്ങള്‍ക്ക് ആണെന്നതും ഇതിലെ കൗതുകമാണ്.

2022 മാരുതി ബ്രെസ | Photo: Maruti Suzuki

പുതിയ വാഹനങ്ങള്‍ എത്തിച്ചും മുന്‍ മോഡലുകളെ പരിഷ്‌കരിച്ചും ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ കരുത്തരാകുകയാണ് മാരുതി സുസുക്കി. മാരുതിയില്‍ നിന്നെത്തുന്ന ഓരോ വാഹനങ്ങളും ഇരുകൈയും നീട്ടിയാണ് ഉപയോക്താക്കള്‍ സ്വീകരിക്കുന്നത്. പുതിയ വാഹനങ്ങള്‍ എത്തുന്നതിന് അനുസരിച്ച് ബുക്കിങ്ങിലും വലിയ കുതിപ്പാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 3,87,000 ആളുകളാണ് മാരുതിയുടെ വിവിധ മോഡലുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

പുതിയ മോഡലുകളുടെ വരവും കൂടുതല്‍ ആളുകള്‍ വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങുന്നതുമാണ് മാരുതിയുടെ നേട്ടത്തിന് കാരണമെന്നാണ് വിലയിരുത്തലുകള്‍. ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ വരെ 2,80,000 ആയിരുന്നു ആകെ ബുക്കിങ്ങുകള്‍. എന്നാല്‍, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബുക്കിങ്ങില്‍ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാരുതിയുടെ വാഹനങ്ങളെ തേടി എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

സെലേറിയോ, ബലേനൊ, എക്‌സ്.എല്‍.6, എര്‍ട്ടിഗ, ബ്രെസ, ആള്‍ട്ടോ കെ10 തുടങ്ങിയ വാഹനങ്ങളാണ് ഈ വര്‍ഷം മാരുതിയില്‍ നിന്ന് മുഖംമിനുക്കി എത്തിയത്. ഇതില്‍ എല്ലാ മോഡലുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മൂന്ന് പ്ലാന്റുകളിലായി പ്രതിവര്‍ഷം 23 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് മാരുതി സുസുക്കിക്കുള്ളത്. മാരുതിയുടെ മനേസര്‍ പ്ലാന്റിനാണ് ഏറ്റവും ഉയര്‍ന്ന നിര്‍മാണ ശേഷിയുള്ളത്.

മാരുതി സുസുക്കിയുടെ ബുക്കിങ്ങ് പട്ടികയില്‍ ഒന്നാം സ്ഥാനം കൈയാളുന്നത് പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയാണ്. 38,000 ബലേനൊയാണ് ഇനിയും ഉപയോക്താക്കള്‍ക്ക് നല്‍കാനുള്ളത്. രണ്ടാം സ്ഥാനത്ത് കോംപാക്ട് എസ്.യു.വിയായ ബ്രെസയാണ്. ഈ വാഹനത്തിന്റെ 30,000 യൂണിറ്റ് വിതരണം കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരുതിയുടെ ആള്‍ട്ടോ 800 മുതല്‍ എക്‌സ്.എല്‍.6 വരെയുള്ള മോഡലുകള്‍ക്കും സമാനമായി ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ട്.

നിലവില്‍ ലഭിച്ചിട്ടുള്ള ബുക്കിങ്ങില്‍ 33 ശതമാനവും സി.എന്‍.ജി. വാഹനങ്ങള്‍ക്ക് ആണെന്നതും ഇതിലെ കൗതുകമാണ്. ആള്‍ട്ടോ, എസ്-പ്രെസോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, ഈക്കോ, എര്‍ട്ടിഗ തുടങ്ങിയ മോഡലുകളുടെ സി.എന്‍.ജി. പതിപ്പാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ സ്വിഫ്റ്റിന്റെ സി.എന്‍.ജി. പതിപ്പ് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഈ വാഹനങ്ങള്‍ക്കെല്ലാമായാണ് 1,26,000-ത്തോളം ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളെക്കാള്‍ വരവിനൊരുങ്ങിയിരിക്കുന്ന ഗ്രാന്റ് വിത്താര എന്ന മോഡലാണ് ബുക്കിങ്ങില്‍ സൂപ്പര്‍ഹിറ്റായിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ അവതരണത്തിന് ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് 40,000 ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ സ്‌ട്രോങ്ങ് ഹൈബ്രിഡ് ഉയര്‍ന്ന ബുക്കിങ്ങ് എന്നാണ് വിവരം.

Content Highlights: Maruti suzuki cars booking backlog close to four lakhs units, Maruti Booking Close to 4 lakhs units


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented